‘പാരിസോടെ അവസാനിച്ചോ എന്നു പലരും ചോദിച്ചിരുന്നു. വളരെക്കാലമായി, എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചിരുന്നില്ല. ഗോദയില്‍ നിന്ന്, സമ്മര്‍ദ്ദത്തില്‍ നിന്ന്, പ്രതീക്ഷകളില്‍ നിന്ന്, എന്റെ സ്വന്തം അഭിലാഷങ്ങളില്‍ നിന്ന് പോലും എനിക്ക് മാറി നില്‍ക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എനിക്കായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്റെ യാത്രകള്‍, ഉയര്‍ച്ചകള്‍, ത്യാഗങ്ങള്‍ ഒക്കെ മനസിലാക്കാന്‍ ഞാന്‍ സമയമെടുത്തു. ആ പ്രതിഫലനത്തില്‍ എവിടെയോ ഞാന്‍ സത്യം കണ്ടെത്തി. ആ തീ കെട്ടിട്ടില്ല. എനിക്ക് ഇപ്പോഴും ഗുസ്തി ഇഷ്ടമാണ്. എനിക്ക് ഇപ്പോഴും മത്സരിക്കാന്‍ ആഗ്രഹമുണ്ട്.

ഞാന്‍ എന്തൊക്കെയായി മാറിയാലും എന്റെ ഉള്ളിലെ കായിക താരം അവിടെ തന്നെയുണ്ടെന്നു ഞാന്‍ മനസിലാക്കുന്നു. ഭയമില്ലാത്ത ഹൃദയത്തോടെയും തലകുനിക്കാന്‍ വിസമ്മതിക്കുന്ന മനസോടെയും എല്‍എ28 (ലൊസാഞ്ചലസ് ഒളിംപിക്‌സ്) ലേക്ക് ഞാന്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്.’

ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ വിനേഷ് പ്രസവ ശേഷം കായിക ലോകത്തേക്ക് തിരിച്ചെത്തുന്ന അമ്മത്താരങ്ങളുടെ പട്ടികയിലും ഇനി ഇടം പിടിക്കും. തന്റെ തിരിച്ചു വരവില്‍ പ്രചോദനമായി ഇപ്പോള്‍ ടീം അംഗങ്ങളില്‍ മകനും ഭാഗമാണെന്നു വിനേഷ് പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *