​സുൽത്താൻബത്തേരി: വനമഹോത്സവത്തോടനുബന്ധിച്ച് (ജൂലൈ 1-7) വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും കൽപ്പറ്റ സാമൂഹ്യവനവൽക്കരണ റെയിഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജയശ്രീ എച്ച്.എസ്.എസ് കല്ലുവയൽ ഫോറസ്ട്രി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻബത്തേരി റേഞ്ചിൽ കല്ലുമുക്ക് സെക്ഷനിൽ വച്ചായിരുന്നു ക്യാമ്പ്.
​സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അംബിക വി.എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്ലുമുക്ക് സെക്ഷൻ ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി. മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവൽക്കരണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു ബി.പി സ്വാഗതമാശംസിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് അധ്യാപകരായ വൈശാഖ് പി.വി, ശുഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​തുടർന്ന് പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷൈജു പി.കെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വനയാത്ര, വിത്തൂട്ട്, വൃക്ഷത്തൈ നടീൽ എന്നിവയും സംഘടിപ്പിച്ചു.
​കല്ലുമുക്ക് സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അനൂജ്, ശ്യാംജിത്ത് സി, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ രജിത കെ.വി, കേളു വി.വി, ഫോറസ്റ്റ് വാച്ചർ ദിനേശ് എം.പി എന്നിവർ വനയാത്രയ്ക്ക് നേതൃത്വം നൽകി. ക്യാമ്പ് അവലോകനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജി പ്രസാദ് കെ.പി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *