പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരേ രംഗത്ത്. പുല്‍പ്പള്ളി പഞ്ചായത്തില്‍ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കാത്തതിനു ഉത്തരവാദിത്വം കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, കാലാവധി പൂര്‍ത്തിയായ പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ എന്നിവര്‍ക്കാണെന്ന് പാര്‍ട്ടി നടപടിക്ക് വിധേയരായ സജി പെരുമ്പില്‍, സജി വിരിപ്പാമറ്റത്തില്‍, കെ.സി. ജേക്കബ്, വിജയന്‍ തോപ്രാംകുടി, കെ.വി. ക്ലീറ്റസ്, ചന്ദ്രന്‍ കുര്‍മുള്ളാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കെപിസിസി നിര്‍ദേശം മറികടന്നും വാര്‍ഡ് കമ്മിറ്റികളുടെ ശിപാര്‍ശകള്‍ അവഗണിച്ചും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണം. ഇതിലുള്ള ജാള്യം മറയ്ക്കാനാണ് പൗലോസ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പാര്‍ട്ടി പ്രാദേശിക നേതാക്കളെയും സജീവ പ്രവര്‍ത്തകരെയും സസ്‌പെന്‍ഡ് ചെയ്യിച്ചത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇലക്ഷന്‍ മാനേജ്‌മെന്റ് അമ്പേ പരാജയമായിരുന്നു. നോമിനേഷന്‍ കൊടുത്തതിനുശേഷം വാര്‍ഡുതലത്തില്‍ തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചെങ്കിലും
ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം വിളിച്ചുചേര്‍ക്കുകയോ പ്രവര്‍ത്തനം വിലയിരുത്തുകയോ ചെയ്തില്ല. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടേതായി അച്ചടിച്ച അഭ്യര്‍ഥനകളും സ്ലിപ്പുകളും പല വീടുകളിലും എത്തിയില്ല. ടൗണില്‍ തെരഞ്ഞെടുപ്പു പൊതുയോഗം നടത്താന്‍ മണ്ഡലം കമ്മിറ്റിക്കു നേതൃത്വം കൊടുക്കുന്നവര്‍ക്ക് കഴിഞ്ഞില്ല. പരസ്യ പ്രചാരണ സമാപന ദിവസം 50 പ്രവര്‍ത്തകരെ പോലും പങ്കെടുപ്പിക്കാന്‍ മണ്ഡലം നേതൃത്വത്തിനു സാധിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പര്യടന പരിപാടി ഒരു സ്ഥാനാര്‍ഥിക്ക് മാത്രമായി ഒതുക്കി. ഇത് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ അമിത താത്പര്യത്തിനു തെളിവാണ്. ഈ വാര്‍ഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റു. സ്വന്തം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനു കഴിഞ്ഞില്ല. 40 വര്‍ഷമായി കോണ്‍ഗ്രസ് ജയിച്ചുവന്നതാണ് മണ്ഡലം പ്രസിഡന്റിന്റെ വാര്‍ഡ്. അത് ഇക്കുറി എല്‍ഡിഎഫ് സ്വന്തന്ത്രന്‍ നേടി. ചേകാടിയെന്ന കോണ്‍ഗ്രസ് കോട്ടയും യുഡിഎഫിനു നഷ്ടമായതായി സസ്‌പെന്‍ഷനിലുള്ളവര്‍ പറഞ്ഞ

By ONLINE

Leave a Reply

Your email address will not be published. Required fields are marked *