കൽപ്പറ്റ: പത്മശ്രീ പുരസ്കാര ജേതാവായ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച നെകൽ സിനിമാ പ്രദർശനം ഡിസംബർ 23 ന് വൈകീട്ട് 4.30 ന് കൽപ്പറ്റ ട്രി ഡൻ്റ് ആർക്കേഡിൽ നടക്കും. 71 ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ നോൺ- ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ നെകൽ സിനിമയുടെ പ്രദർശനം
ചലച്ചിത്ര നിരൂപകനും സംവിധായകനും ഗ്രന്ഥകാരനുമായ മധു ജനാർദനൻ ഉദ്ഘാടനം ചെയ്യും.
നേതി ഫിലിം സൊസൈറ്റിയും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ നെകൽ സിനിമയിലൂടെ ദേശീയ അംഗീകാരം നേടിയ സംവിധായകൻ എം കെ രാമദാസുമായുള്ള അഭി മുഖവും നടക്കും. ചടങ്ങിൽ എം കെ രാമദാസിനെ ആദരിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *