മാനന്തവാടി:വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമവും പുസ്തകപ്രകാശനവും നടത്തി. പൂർവ വിദ്യാർഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത്.
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സുരേഷ് കുമാർ പുസ്തക പ്രകാശനം നിർവഹിച്ചു. ഗായകൻ സുമേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി. ഫാ. ജോസ് താമരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജീവൻ പുതിയിടത്ത് , അധ്യാപകരായ ഉണ്ണികൃഷ്ണൻ പട്ടാമ്പി, കൃഷ്ണൻ, അസീസ്, സുധ, കവി അലി എസ് വാളാട്, മുസ്തഫ, റാഫി, വിഷ്ണു, ഫൈസൽ എന്നിവർ ജോഷിതയ്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒരു അതിജീവിതയുടെ കഥ പറയുന്ന നോവലാണിത്. ജോഷിത വട്ടക്കുന്നേലിൻ്റെ രണ്ടാമത്തെ പുസ്തകമാണിത്. നീർമാതളം ബുക്ക്സ് ആണ് പ്രസാദകർ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *