രാജീവ് ചന്ദ്രശേഖറിന് 55,588 വോട്ട്, കോണ്‍ഗ്രസ് 29,499; അയ്യായിരം വോട്ടിന് ഞാന്‍ ജയിക്കും: ശിവന്‍കുട്ടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന നേമം മണ്ഡലത്തില്‍ താന്‍ അയ്യായിരം വോട്ടിന് വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ 55,588 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തും. കോണ്‍ഗ്രസിന്…
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കെഎസ്‌യു – പൊലീസ് ഏറ്റുമുട്ടല്‍; പ്രതിഷേധം ശക്തം; പഠനം ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ ക്യാംപസില്‍ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍. പ്രതിഷേധത്തിനിടെ ക്യാംപിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കീ. കോളജ് അധികൃതര്‍ക്കെതിരെയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധം. അതേസമയം…
സരുണ്‍ മാണി ബിഎംഇഎസ്ഐ സീനിയര്‍ മെമ്പര്‍
കല്‍പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ബയോമെഡിക്കല്‍ എൻജിനീയറിങ്സൊസൈറ്റി ആയ ബയോമെഡിക്കല്‍ എൻജിനീയറിങ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ മെമ്പറായി സരുണ്‍ മാണിയെ തിരഞ്ഞെടുത്തു. 2011 മുതല്‍ ബിഎംഎസ്ഐയുടെ ലൈഫ് മെമ്പറായ അദ്ദേഹം നിലവില്‍ സൊസൈറ്റിയുടെ ദേശീയ ഉപാധ്യക്ഷനാണ്. 2018 മുതല്‍ കേന്ദ്ര…
പഴുതടച്ച സുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് തിരിച്ചെത്തിച്ച വോട്ടിങ് മെഷീനുകൾ കനത്ത സുരക്ഷയിലാണ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബുത്തുകളിൽ വോട്ടിങ് മെഷീനിലെ ബാലറ്റ്, കൺട്രോൾ, വിവിപാറ്റ്…
നിഥിൻ രാജിൻ്റെ കൊലയാളികൾകൾക്ക് ശിക്ഷ ഉറപ്പാക്കുക: CPIML RED STAR
കൽപ്പറ്റ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിധിൻ രാജ്ജാതിയുടെയും നിറത്തിൻ്റെയും അച്ഛൻ്റെ തൊഴിലിൻ്റെയും പേരിലൊക്കെ കോളേജിൽ അദ്ധ്യാപകരാൽ നിരന്തരം പരസ്യമായി അപമാനിക്കപ്പെട്ടതായാണ് അടുത്ത ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ 55 ശതമാനവും പട്ടികജാതി-പട്ടികവർഗ പിന്നോക്ക…
ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; എണ്ണവില കുതിച്ചുയരുന്നു
വാഷിങ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ബെന്റ് ക്രൂഡ് വില 7 ശതമാനം ഉയർന്ന് 102.29 ഡോളറായി. സമാധാന ചർച്ച…
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാന്‍-യുഎസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ
മോസ്‌കോ: പശ്ചിമേഷ്യന്‍ സമാധാനത്തിനായി പാകിസ്ഥാനില്‍ നടന്ന ഇറാന്‍-യുഎസ് ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ മധ്യസ്ഥ നീക്കവുമായി റഷ്യ. ഇറാനും അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥ വഹിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായുള്ള ടെലഫോൺ സംഭാഷണത്തിലാണ് പുടിൻ മധ്യസ്ഥത…
‘പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു, അയാള്‍ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തി’; ‘രക്ഷാപ്രവര്‍ത്തക’ന്റെ പീഡനത്തെപ്പറ്റി യുവതി
ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ തനിക്ക് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങുമ്പോള്‍ രാത്രി 12.45 ന് കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു വണ്ടി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായത്. കൂട്ടുകാരിയുടെ ഭര്‍ത്താവാണ് വണ്ടി ഓടിച്ചിരുന്നത്. നേരിട്ട…
ക്ഷേത്രങ്ങളില്‍ ടണ്‍ കണക്കിന് സ്വര്‍ണം പൂഴ്ത്തിവച്ചിട്ടുണ്ടെന്ന് ഫാ. പോള്‍ തേലേക്കാട്; വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വന്നതല്ലെന്ന് ഹിന്ദു ഐക്യവേദി; വാക്‌പോര്
കൊച്ചി: ലോക്സഭയില്‍ അവതരിപ്പിച്ച ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് (എഫ്സിആര്‍എ) ബില്ലുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലെ സ്വത്തുക്കളെ പരാമര്‍ശിച്ച ഫാ. പോള്‍ തേലേക്കാടിന്റെ പ്രതികരണത്തില്‍ വാക്ക്‌പോര്. ക്രൈസ്തവ സഭകള്‍ പണം പൂഴ്ത്തിവയ്ക്കുകയല്ല, പൊതു സേവനത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എത്രയോ ടണ്‍ കണക്കിന് സ്വര്‍ണമാണ്…
‘അന്ധമായ വിപ്ലവം, അന്ധമായ മതം’; കേരളത്തിൽ വികസനമില്ലാത്ത രണ്ട് ജില്ലയെക്കുറിച്ച് ലക്ഷ്മിപ്രിയ
കേരളത്തിൽ യാതൊരുവിധ വികസനവും കടന്നു ചെല്ലാത്ത കേരളത്തിലെ രണ്ട് ജില്ലകളെക്കുറിച്ച് നടി ലക്ഷ്മിപ്രിയ. ആലപ്പുഴയും കാസർകോടുമാണ് ആ ജില്ലകളെന്നും പ്രചരണത്തിന് പോയപ്പോഴാണ് ഇതൊക്കെ അറിയുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു. ആലപ്പുഴയുടെ വികസനമില്ലായ്മയ്ക്ക് കാരണം അന്ധമായ വിപ്ലവമാണെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു. കാസർകോട് അത്…
