ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി; കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി; കുഞ്ഞ് വേദന സഹിച്ചത് ഒരു വര്‍ഷത്തോളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തി. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണിത് എന്നാണ് ആരോപണം. കുഞ്ഞ് ഒരു വര്‍ഷത്തോളം വേദന സഹിച്ചെന്നും മാതാപിതാക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന…
മനസില്‍ എന്നെന്നും കളിയാടട്ടേ ഉണ്ണിക്കണ്ണന്‍; ഇന്ന് ശ്രീകൃഷ്ണജയന്തി
ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്‍മാരുമെത്തും. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഭക്ത മനസുകളില്‍ നിറയുക. ദ്വാപര യുഗത്തില്‍ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍,…
മെസിയെ എത്തിക്കുമെന്ന പേരിലെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി; നയിക്കുക എഡിജിപി പി വിജയന്‍
തിരുവനന്തപുരം: ലിയോണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവ് ഇറങ്ങി. ഐജി എസ് സതീഷ് ബിനോ, എസ്പി വിക്രമന്‍, ഡിവൈഎസ്പിമാരായ ഷൈജു പി എല്‍, മാത്യു തുടങ്ങിയവരാണ് പ്രത്യേക…
ആദ്യ ഹൈബ്രിഡ് എസ് യുവി, നിരവധി ഫീച്ചറുകള്‍; കിയ സൊറെന്റോ നാളെ വിപണിയില്‍
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ പുതിയ എസ്‌യുവിയായ സൊറെന്റോ നാളെ വിപണിയില്‍ അവതരിപ്പിക്കും. പ്രീമിയം ത്രീ റോ എസ് യുവി സെഗ്മെന്റിലേക്കുള്ള ബ്രാന്‍ഡിന്റെ പ്രവേശനമായാണ് ഇതിനെ അടയാളപ്പെടുത്തുന്നത്.കിയയുടെ ആദ്യ ഹൈബ്രിഡ് മോഡലാണിത്. 25,000 രൂപ അടച്ച് മുന്‍കൂട്ടി…
18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്
കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാലക്കാട് രണ്ടിടത്തും കോഴിക്കോട് രണ്ടിടത്തുമാണ് റെയ്ഡ്. ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ…
‘മലയാളത്തില്‍ ഇതുവരെ കാണാത്ത ഐറ്റം’; ഹോം കമ്മിങ് ദുല്‍ഖര്‍ തൂക്കിയോ? ‘ഐ ആം ഗെയിം’ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ പറയുന്നു
കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം എത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ദുല്‍ഖറിന്റേതായി എത്തുന്ന മലയാളം ചിത്രമാണ് ഐ ആം ഗെയിം. നഹാസ് ഹിദായത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കയാദു ലോഹര്‍ തുടങ്ങി വലിയൊരു താരനിരയും…
നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയു-ജികെവൈ പദ്ധതി
സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലകളിലേക്ക് വഴിയൊരുക്കി അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കല്‍പ്പറ്റ പുളിയാര്‍മലയിലെ പഠന കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന…
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ്…
ദേശീയ നേത്രദാന പക്ഷാചരണം;പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.…
കബിനി വാലി റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷവും കർഷക ദിനാചരണവും സംഘടിപ്പിച്ചു
മാനന്തവാടി: കബിനി വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും അതിനോടനുബന്ധിച്ച് കർഷക ദിനാചരണവും വിവിധ പരിപാടികളോടെ ഫേൺ ട്രീ റിസോർട്ടിൽ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാൻസി, IPDG റോട്ടേറിയൻ ബിജോഷ് മാനുവൽ, IPP റോട്ടേറിയൻ ഷാജി അബ്രഹാം എന്നിവർ…
