വീണ്ടും ദുരഭിമാനക്കൊല, ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചു; ഗര്‍ഭിണിയായ 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ദുരഭിമാന കൊലപാതകം. ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. 19കാരിയായ മാന്യത പാട്ടീല്‍ ആണ് മരിച്ചത്. മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ കല്യാണം കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹുബ്ബള്ളി റൂറല്‍ താലൂക്കിലെ ഇനാം-വീരപൂരില്‍…

ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത്. തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം…

സ്വകാര്യവൽക്കരണത്തിനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

കൽപറ്റ: ഗ്രാമീൺ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന്‌ ഗ്രാമീൺ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്റെയും ഓഫിസേഴ്‌സ്‌ യൂണിയന്റെയും സംയുക്ത ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കർഷക സംഘം ജില്ലാ…

കേരള മുസ്‌ലിം ജമാഅത്ത്ജില്ലാ യാത്രയ്ക്ക് ഇന്നു തുടക്കം

കൽപറ്റ:കേ.രള മുസ്ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തുന്ന കേരള യാത്രയുടെ ഭാഗമായിജില്ലാ യാത്ര ഇന്ന് ആരംഭിക്കും. ബത്തേരിയിൽ ജാഥാനായകൻ സമസ്‌ത കേന്ദ്ര മുശാവറഅംഗം പി.ഹസൻ മുസല്യാർ ഉദ്ഘാടനം ചെയ്യും. 23ന് മേപ്പാടി, 24 ന് കമ്പളക്കാട്, 25 തരുവണ, 26…

ഗ്യാസ് ചോർന്ന് ഹോട്ടലിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിന് സമീപമുള്ള റോളക്സ് ഹോട്ടലിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി 9.45-ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ഹോട്ടലിന്റെ അടുക്കള കത്തിനശിച്ചു. അടുക്കളയിൽ ആറോളം വലിയ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ വിവരം…

സ്വര്‍ണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു; 99,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല…

ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഹോട്ടല്‍ മുറിയെടുത്ത്…

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: കേരളത്തിന്റെ യശസ്സിനേറ്റ കളങ്കം, ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണ് വാളയാറിലെ സംഭവമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാം നാരായണിനെ ആക്രമിച്ച…

ഇന്‍സ്റ്റഗ്രാം പ്രണയം; യുവതിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു; 19-കാരന്‍ അറസ്റ്റിൽ

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുനൽകിയ കേസിൽ 19-കാരനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) ആണ് പിടിയിലായത്. വിവാഹവാഗ്ദാനം നൽകി…

മേപ്പാടി ബോചെ 1000 ഏക്കറിൽ കാർണിവലിന് തുടക്കമാകുന്നു; വേടനും ഗൗരിലക്ഷ്മിയും എത്തും

മേപ്പാടി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ സംഘടിപ്പിക്കുന്ന മെഗാ കാർണിവലിന് ഡിസംബർ 23-ന് തുടക്കമാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വയനാട് ടൂറിസം അസോസിയേഷൻ, ബോചെ 1000 ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റി എന്നിവർ…