തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.…

പുല്‍പ്പള്ളിയില്‍ കിസാന്‍ തൊമ്മന്‍ അനുസ്മരണം നടത്തി

പുല്‍പ്പള്ളി: കിസാന്‍ തൊമ്മന്റെ 57-ാമത് രാക്തസാക്ഷിത്വ വാര്‍ഷികദിനം സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം വി.എ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവഫാസിസം ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍…

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ്…

നവീകരിച്ച ലാബ് ഉദ്ഘാടനവും വാർഷികവും നടത്തി.

പുൽപള്ളി: മുപ്പത് വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ജ്യോതി മെഡിക്കൽ ലബോറട്ടറിയുടെ നവീകരിച്ച ഡയഗ്നോ സിസ് സെൻറർ ഉദ്ഘാടനം ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫുള്ളി ഓട്ടോമേറ്റഡ് അനലൈസർ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം എൽ…

അഴിമതിരഹിത വികസനം; ജനകീയ പ്രശ്നങ്ങളിൽ ഇടപെടും: SDPI മാനന്തവാടി മണ്ഡലം സ്ഥാനാർഥി സംഗമം

മാനന്തവാടി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരാനായി SDPI മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി വ്യാപാരഭവനിൽ സ്ഥാനാർഥി സംഗമം സംഘടിപ്പിച്ചു. മാനന്തവാടി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ സ്ഥാനാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.സംഗമം SDPI സംസ്ഥാന…

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാൻ കൊലപാതകം; തൃശൂരില്‍ മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി; ഇരുവരും അറസ്റ്റില്‍

സ്വർണാഭരണങ്ങള്‍ തട്ടാനായി സ്വന്തം അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും. തൃശൂർ മുണ്ടൂരിലായിരുന്നു സംഭവം. മുണ്ടൂർ സ്വദേശിയായ തങ്കമണിയാണ് (75) കൊല്ലപ്പെട്ടത്. കേസില്‍ കൊല്ലപ്പെട്ട തങ്കമണിയുടെ മകള്‍ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച…

‘ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമി, സീമ ജി നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പി പി ദിവ്യ

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമിയാണെന്ന് സിപിഎം തോവ് പി പി ദിവ്യ. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ പെണ്‍കുട്ടിയോട് ധൈര്യമായിരിക്കാനും പരാതി നല്‍കാനും ദിവ്യ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ദിവ്യയുടെ പിന്തുണ. കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ രാഹുല്‍…

48 മണിക്കൂറിനുള്ളില്‍ സെന്യാര്‍ ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; രണ്ടുദിവസം കനത്തമഴ

തിരുവനന്തപുരം: മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ്…

കുതിരാനില്‍ നിയന്ത്രണംവിട്ട് മിനി ലോറി കൈവരിയില്‍ ഇടിച്ചു; യാത്രക്കാരന്റെ കൈ അറ്റുപോയി

തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മിനി ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.…

‘ഷൂട്ട് തീരാന്‍ ഏഴ് ദിവസം; മേജര്‍ രവിയുമായി വഴക്കിട്ട് മമ്മൂട്ടി; ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു’; നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ 90 ഡേയ്‌സ്. ചിത്രം ബോക്‌സ് ഓഫീസില്‍ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇരുവരും സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞുവെന്നും നിര്‍മാതാവ്…