റോഡ് ഉദ്ഘാടനം ചെയ്തു

തിനപുരം – മുപ്പൈനാട് പഞ്ചായത്ത് 3ാം വാർഡ് തിനപുരം വയലിൽ 6 ലക്ഷം വകയിരുത്തി പ്രവവർത്തി പൂർത്തീകരിച്ച ഒമ്പതാം നമ്പർ റോഡ് വാർഡ് മെമ്പർ കെ കെ സാജിത ഉദ്ഘാടനം ചെയ്തു.വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് നാസർ തിനപുരം അദ്ധ്യക്ഷത വഹിച്ചു.…

കേരളോത്സവം പരിപാടികൾക്ക് പ്രൗഢമായ തുടക്കം.

കാവുംമന്ദം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ പരിപാടികൾക്ക് തരിയോട് ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ തുടക്കമായി. ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭിച്ച കേരളോത്സവ പരിപാടികളുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്…

ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻ.എസ്.പി) ലഭിച്ച എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

പുല്പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻ.എസ്.പി) ലഭിച്ച പുല്പള്ളി കത വക്കുന്ന് സ്വദേശിനി എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി…

ക്ഷീര കർഷകർക്ക് സബ്സിഡി വിതരണം ചെയ്തു

പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്കുള്ള പാലിന്റെ സബ്‌സിഡി വിതരണം മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.…

കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അയല്‍വാസി ഒളിവില്‍, അന്വേഷണം

കൊച്ചി: കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അയല്‍വാസിയായ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പൊലീസിനു പരാതി ലഭിച്ചത്. നാലു മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ…

ചീരാലില്‍ രക്തദാന ക്യാമ്പ് നടത്തി

ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗ അമല്‍ ജോയ് ഉദ്ഘാടനം ചെയ്യുന്നു. ചീരാല്‍: ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ്…

ഗുരുവിന്റെ മതാതീത ദർശനം ജീവിതത്തിൽ പകർത്തണം- ഒ ആർ കേളു

പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവദർശനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും ചിന്തയും പ്രവർത്തിയും ശുദ്ധീകരിക്കപ്പെടുമെന്ന് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 78-മത് ശ്രീനാരായണ…

ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു

കൽപറ്റ:ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അട്ടമല-മുണ്ടക്കൈ പ്രദേശങ്ങളെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയിലി പാലത്തിലൂടെയുള്ള യാത്രയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുകൾ അനുവദിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രവേശന വിലക്കില്ലാത്ത…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് പ്രോഗ്രാം സമ്പൂര്‍ണത അഭിയാന്‍ കാമ്പയിനിലെ മികച്ച പ്രകടനത്തിനു മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള മെമന്റോ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയില്‍നിന്നു സ്വീകരിക്കുന്നു. മാനന്തവാടി: ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് പ്രോഗ്രാം സമ്പൂര്‍ണത അഭിയാന്‍ കാമ്പയിനിലെ മികച്ച…

ജില്ലാതല ചരിത്ര ക്വിസ് സംഘടിപ്പിച്ചു

പനമരം:സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിമത്സര വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു.വിദ്യാർഥികളിൽ ചരിത്രവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഹൈസ്കൂൾ തലത്തിലെ…