നിർണായക നീക്കവുമായി TMC: തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു
പശ്ചിമ ബംഗാളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് എക്സിൽ അറിയിച്ചു. എല്ലാ തലങ്ങളിലും വിശദമായ ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. പുറത്താക്കപ്പെട്ട പാർട്ടി നിയമസഭാംഗം ഋതബ്രത…
തുമ്പൂര്‍മുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി, കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) മാനന്തവാടി ജില്ലാ ജയിലില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബു കെ. ജോര്‍ജ് അധ്യക്ഷത…
യാത്രയപ്പ് നല്‍കി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 32 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് വിരമിക്കുന്ന സെക്രട്ടറി സജി ജോസഫ് കൊല്ലറാത്തിന് മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കിന് നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സാബു ഉദ്ഘാടനം ചെയ്തു.ബാങ്ക്…
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: മാനന്തവാടിയില്‍ ഗതാഗത തിരക്കൊഴിവാക്കാന്‍ ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്നു
മാനന്തവാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തില്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്നു. മൈസൂര്‍ റോഡ് ഭാഗത്ത് സെന്റ് പാട്രിക് സ്‌കൂളിന് മുന്‍വശം മുതല്‍ ചെറ്റപ്പാലം ബൈപ്പാസ്…
അനുമോദന യോഗവും സ്‌നേഹ സദ്യയും നടത്തി
പനമരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും, എവറസ്റ്റ് കൊടുമുടി കീഴടക്കിയ സുഹറ സിറാജിനേയും പനമരം മഹല്ല് പ്രവാസി കൂട്ടായ്മയുടേയും, പച്ചിലക്കാട് ക്രിയേറ്റീവ് ടെക് കമ്പനിയുടേയും നേതൃത്വത്തില്‍ കണിയാമ്പറ്റ ഗവ.വൃദ്ധസദനത്തില്‍ വെച്ച് അനുമോദനയോഗം സംഘടിപ്പിച്ചു. അനുമോദന യോഗത്തെ തുടര്‍ന്ന്…
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തെ ഉസ്മാന്‍ മൗലവി സന്ദര്‍ശിച്ചു
മേപ്പാടി: മേപ്പാടി ചൂരല്‍മല മെയിന്‍ റോഡില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ജെസ്സിയുടെ വീട് ബദ്‌റുല്‍ ഹുദ ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. ഉസ്മാന്‍ മൗലവി സന്ദര്‍ശിച്ചു. ഭര്‍ത്താവുമൊന്നിച്ച് ജോലിക്ക് പോകുന്ന സമയത്തുണ്ടായ ഈ സംഭവം അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.…
സിസിപിഎല്‍ സീസണ്‍ 4: റോയല്‍ ടൈറ്റന്‍സ് ചാമ്പ്യന്മാര്‍
ചെന്നലോട്: ചലഞ്ചേഴ്‌സ് ക്ലബ് ചെന്നലോട് സംഘടിപ്പിച്ച സിസിപിഎല്‍ സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റോയല്‍ ടൈറ്റന്‍സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റോയല്‍ ടൈറ്റന്‍സ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച സൂപ്പര്‍ ചാര്‍ജേഴ്‌സ് റണ്ണേഴ്‌സ്…
കായംകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് മാസം പ്രായമുള്ള കുട്ടിയും മുത്തശിയും ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു
ആലപ്പുഴ കായംകുളത്ത് തെരുവുനായ ആക്രമണം. മൂന്ന് മാസം പ്രായമുള്ള കുട്ടിയും മുത്തശിയും ഉള്‍പ്പെടെ നാല് പേര്‍ക്ക് കടിയേറ്റു. പല ആള്‍ക്കാരെയും കടിച്ച് ഓടിവന്ന ശേഷമാണ് മുത്തശിയെയും കുഞ്ഞിനെയും നായ കടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍…
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ്…
സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,…
