‘ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാനറിയാം, പുറത്തു നിന്നും ഇടപെടല്‍ വേണ്ട’; കടുത്ത അതൃപ്തിയില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ട്ടി കാര്യങ്ങളില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട്, വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയില്‍ വി ഡി സതീശനെതിരെയാണ് പ്രധാനമായും വിമര്‍ശനം…
‘മലയാളികളെ വിശ്വസിച്ചാൽ ജീവൻ വരെ നൽകും’; ചെന്നൈയിൽ നായകസ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്നും സഞ്ജു
ചെന്നൈ: ഐപിഎല്ലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചെന്നൈയ്ക്കായി 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് ആണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.…
അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്
കൊച്ചി: അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ…
കാന്തന്‍പാറയിലേക്ക് വേണം, സഞ്ചാരയോഗ്യമായ പാത
കല്‍പ്പറ്റ: പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കാന്തന്‍പാറയിലേക്ക് സഞ്ചാരികള്‍ നടത്തുന്നത് സാഹസിക യാത്ര. മേപ്പാടിക്കടുത്തുള്ള റിപ്പണ്‍ 52ല്‍നിന്നു കാന്തന്‍പാറയിലേക്കുള്ള മൂന്നു കിലോമീറ്റര്‍ പാത വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെയാണ് കാന്തന്‍പാറയിലേക്കും തിരിച്ചും സഞ്ചാരികളുടെ യാത്ര. റോഡ് നവീകരണത്തിന് മൂന്നു കോടി രൂപയാണ് ആവശ്യം.…
മാനന്തവാടിയിൽ ബൈക്കപകടം: പതിനേഴുകാരൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
മാനന്തവാടി: താഴയങ്ങാടിയിൽ അർധരാത്രിയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. എടവക രണ്ടേനാൽ മാങ്കായി സ്വദേശി പരേതനായ ബഷീറിന്റെ മകൻ ഫസലുദ്ദീൻ (17) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് രണ്ടേനാൽ കുനിയിൽ അജ്മലിന്റെ മകൻ നിജാസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക്…
വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ കല്‍പ്പറ്റയില്‍ മത്സരിക്കുമോ? ഉറ്റുനോക്കി വയനാട്
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി. കെസി സംസ്ഥാന ഭരണത്തിന്റെ…
എന്തുകൊണ്ട് പരാജയപ്പെട്ടു?, കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യുന്നതിനും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുമായി സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും. സംഘടനാകരുത്ത് വീണ്ടെടുക്കാനാവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടന്നേക്കും. 21 മുതല്‍ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതില്‍…
തമിഴ്നാടിന്റെ ‘ജന നായകൻ’ ഇന്ന് മുഖ്യമന്ത്രി; വിജയ്‌യുടെ സത്യപ്രതിജ്ഞ രാവിലെ 10ന്
ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ നടൻ സി ജോസഫ് വിജയ് ഇന്ന് രാവിലെ 10 ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ 59 വർഷത്തിന് ശേഷം ദ്രാവിഡ…
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദ സാധ്യത; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം , തൃശൂര്‍, മലപ്പുറം…
മുറിയാത്ത വെള്ള വരകൾ കണ്ടാൽ എന്തുചെയ്യണം?; ലെയിൻ ട്രാഫിക് അറിയാം, വിശദീകരണവുമായി കേരള പൊലീസ്
തിരുവനന്തപുരം: ലെയിൻ ട്രാഫിക് (Lane Traffic) എന്നത് റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങൾ ഓരോ വരിയായി (Lane) ക്രമീകരിക്കുന്ന രീതിയാണ്. സുരക്ഷിതമായ ഡ്രൈവിംഗിന് ലെയിൻ അച്ചടക്കം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ…
