പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു
കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ ഉള്ളത്. ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മണ്ണടിയിലെ…
കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലിൽ മരണം 5 ആയി ഉയർന്നു. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ടുപോയവർക്കായി തിരച്ചിൽ നടത്തുകയാണ്. അപകടത്തിൽപ്പെട്ട ഒമ്പതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.…
വയനാട് കള്ളാടി മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമെന്ന് മന്ത്രി ടി സിദ്ദിഖ്
വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമെന്ന് മന്ത്രി ടി സിദ്ദിഖ്. മനുഷ്യസാധ്യമായ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്തു. മാറ്റി താമസിപ്പിക്കേണ്ടവരുടെ ഏകോപനം നടത്തി. രക്ഷാപ്രവർത്തനം വളരെ വേഗത്തിലാണ് നടക്കുന്നത് പുനഃരധിവാസ ക്യാമ്പുകൾ തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട് മന്ത്രി…
കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി
കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ…
കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ നിർമാണ കമ്പനി കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ. തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കുറ്റപ്പെടുത്തി. കള്ളാടിയിൽ കൂട്ടിയിട്ട…
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു…
പത്തനംതിട്ട വ്യാജ പീഡന കേസിലെ കസ്റ്റഡി മർദനം: സ്പെഷ്യൽ ബ്രാഞ്ച് DySP അന്വേഷിക്കും
പത്തനംതിട്ട കൂടൽ വ്യാജ പീഡന കേസിലെ സ്റ്റേഷൻ കസ്റ്റഡി മർദനത്തിൽ അന്വേഷണം. ഹൃദ്രോഗിയായ ഇരുപതുകാരനെ ഉൾപ്പെടെ മർദിച്ചെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കസ്റ്റഡി മർദ്ദനത്തിന് ഇരയായവരുടെ…
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ധാരണകൾ കാറ്റിൽ പറത്തി കമ്പനി, ജീവനക്കാരെ അകത്തേയ്ക്ക് കയറ്റിവിട്ടില്ല
അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ, ധാരണകൾ കാറ്റിൽ പറത്തി കമ്പനി. വെള്ളിയാഴ്ചവരെ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാമെന്ന് ഇന്നലെ നടത്തിയ ചർച്ചയ്ക്ക് ശേഷം ലേബർ കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. ഇതെ തുടർന്ന് ഇന്ന് ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേയ്ക്ക് കയറ്റിവിട്ടില്ല. ഓഫീസ് തുറന്നുനൽകേണ്ടെന്ന്…
കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല; ചെറു വിമാനത്താവളങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് CISF മുന്നറിയിപ്പ്
രാജ്യത്തെ ചെറു വിമാനത്താവളങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി സിഐഎസ്എഫ്. കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ പല വിമാനത്താവളങ്ങളിലും ഇല്ല. കൂടുതൽ വിമാനത്താവളങ്ങളുടെ സുരക്ഷാ ഏറ്റെടുക്കാൻ സിഐഎസ്എഫ് സന്നദ്ധത അറിയിച്ചു. ഉഡാൻ പദ്ധതിക്ക് കീഴിലുള്ള വിമാനത്താവളങ്ങളാണ് സുരക്ഷാ വീഴ്ചയുള്ളവയിൽ കൂടുതലും. വിമാനത്താവളങ്ങൾക്ക് പുറത്തെ പ്രാദേശിക…
ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം
പുൽപള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ 2026-28 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ ക്ലാസുകളിലെ പ്രവേശനത്തോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.മിനി ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് സി എം എബ്രഹാം അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ…
