മുണ്ടക്കൈ പുനരധിവാസത്തിന് കൈത്താങ്ങ്; വീട് നിർമ്മിക്കാൻ പെൻഷൻ കാശിൽനിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി അധ്യാപക ദമ്പതികൾ

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി റിട്ട. പ്രൊഫസർ പി. കരുണാകരനും ഭാര്യ ഗീതയും. ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ ഒന്നിനായി 20 ലക്ഷം രൂപ ഇരുവരും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വേങ്ങാട്…

കുരങ്ങുപനിക്കെതിരെ പ്രതിരോധ പദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും അഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കുരങ്ങു പനി പ്രധിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ പ്രവർത്തന പദ്ധതി രൂപകൽപന ചെയ്യുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു.കൽപ്പറ്റ ഡി ആൻറ് സി ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി…

മാനന്തവാടിയിൽ ലോക സാമൂഹ്യ നീതി ദിനാഘോഷം ആചരിച്ചു

മാനന്തവാടി:ലോക സാമൂഹ്യ നീതി ദിനാഘോഷത്തിൻ്റെ ഭാഗമായി ജി. വി.എച്ച്.എസ്.എസ്. മാനന്തവാടിയിൽ എൻ.സി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ ഹെഡ്മാസ്റ്റർ കെ.കെ. സുരേഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു .അഡ്വക്കേറ്റ് ജോഷി മുണ്ടക്കൽ ക്ലാസ് എടുത്തു. അധ്യാപകരായ ഹെൻറി മരിയ ദാസ് എം.ആർ,…

വോട്ടിംഗ് ബോധവൽക്കരണം: മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

മുട്ടിൽ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ പുരസ്കാരം. ജില്ലയിലെ ഏറ്റവും മികച്ച കോളേജിനുള്ള അംഗീകാരമാണ് ഡബ്ല്യു.എം.ഒ കോളേജിന് ലഭിച്ചത്.വയനാട് ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ…

ഡോക്ടർമാർക്കായി നേത്ര ഫൗണ്ടേഷൻ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു:നേത്രചികിത്സയിലെ പുതുവഴികൾ തുറന്ന് ഐ മെഡ് സെമിനാർ

താമരശ്ശേരി: നേത്രരോഗ ചികിത്സാ രംഗത്തെ നവീന സാങ്കേതിക വിദ്യകളും അത്യാധുനിക ചികിത്സാ രീതികളും അവതരിപ്പിച്ച് താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു. കൈതപ്പൊയിൽ മർക്കസ് നോളജ് സിറ്റി കാപ്കോൺ ക്ലബ് ഹൗസിൽ നടന്ന പരിപാടി ഡോ.…

മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമ്മാണം വേഗത്തിലാക്കണം: കെ.എസ്.ടി.സി

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ (കെ.എസ്.ടി.സി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.…

ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച വിജയം; ഒപി ബഹിഷ്‌കരണം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍ സീനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും

സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന ഒപി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു. ചര്‍ച്ച വിജയമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. സ്‌റ്റൈപ്പന്‍ഡ് അടക്കമുള്ള വിഷയങ്ങളില്‍ ഉടന്‍ രേഖാമൂലം ഉത്തരവ് നല്‍കുമെന്ന്…

ശബരിമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി; കണ്ടക്ടറെ സ്ഥലംമാറ്റി, എംപാനൽ ഡ്രൈവറെ പിരിച്ചുവിട്ടു

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരെ പാതിരാത്രിയിൽ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സർക്കാർ നടപടിയെടുത്തു. പൂവാർ ഡിപ്പോയിലെ കണ്ടക്ടറായ കെ.എൻ. പ്രേമസുതനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റുകയും, താൽക്കാലിക (എംപാനൽ) ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്…

വയനാട് ആസ്ഥാനമായി പശ്ചിമഘട്ട സർവ്വകലാശാല ആരംഭിക്കണം: കർമ്മ സമിതി രൂപീകരിച്ചു.

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും വിധം വയനാട് ആസ്ഥാനമാക്കി പശ്ചിമഘട്ട സർവ്വകലാശാല ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യവുമായി വയനാട് പശ്ചിമഘട്ട സര്‍വ്വകലാശാല കര്‍മ്മസമിതി രൂപീകരിച്ചു.പരമ്പരാഗതമായ പാഠ്യവിഷയങ്ങള്‍ക്ക് പുറമെ ഏറ്റവും അത്യാധുനികമായ പാഠ്യവിഷയങ്ങള്‍ കൂടി കോര്‍ത്തിണക്കിക്കൊണ്ടുള്ള ഉയര്‍ന്ന അന്താരാഷ്ട്ര…

ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ വയനാട്ടിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

കൽപ്പറ്റ:മഹീന്ദ്ര കൗശിക് ദേശീയ അധ്യക്ഷനായ ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൽപ്പറ്റ വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. . വൈകാതെ കണ്‍വന്‍ഷന്‍ നടത്തി ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും നാടിനെ വികസന പാതയിലൂടെ…