മലപ്പുറം: കാടാമ്പുഴയിൽ 100 കിലോയോളം വരുന്ന ചന്ദനത്തടി പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് പിടികൂടിയത്. രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.

മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽസലാം എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽനിന്ന് വിലയ്ക്കു വാങ്ങിയാണ് മരം മുറിച്ചെടുത്തത്. കരുവാരകുണ്ടിൽ എത്തിയ വനം ഉദ്യോഗസ്ഥരാണ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചുവരികെയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *