സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ചുട്ടുപൊള്ളി പാലക്കാട്, 40 ഡിഗ്രിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും…

ഗ്യാസ് സിലിണ്ടര്‍ വിതരണം ക്രമപ്പെടുത്താന്‍ കര്‍ശന നിര്‍ദേശം

കൽപറ്റ:ജില്ലയിലെ പാചക വാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി എല്ലാ ഗ്യാസ് ഏജന്‍സികളും സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഗാര്‍ഹിക/ ഗാര്‍ഹികേതര സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി ഡെലിവറി നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. വീടുകളില്‍…

രൂപ 100ലേക്ക് കൂപ്പുകുത്തുമോ?; വിദഗ്ധര്‍ പറയുന്നത്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം നൂറ് എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 95 ഡോളര്‍ തൊട്ടിരിക്കുകയാണ് രൂപയുടെ മൂല്യം. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിന്…

ബുള്‍ തരംഗം, സെന്‍സെക്‌സ് ആയിരം പോയിന്റ് കുതിച്ചു; എണ്ണവില കുറഞ്ഞു

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയാണ് ഇന്ന് ശക്തമായി തിരിച്ചുവന്നത്. ബാങ്കിങ്, ഫിനാന്‍ഷ്യല്‍, ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. അതേസമയം ഫാര്‍മ ഓഹരികള്‍ നഷ്ടം നേരിട്ടു. ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍, അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, ട്രെന്റ്,…

‘പേട്രിയറ്റ്’ ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പേട്രിയറ്റ്’ മെയ് ഒന്നിന് തീയറ്ററുകളില്‍ എത്തും. ഏപ്രില്‍ 23 ന് നിശ്ചയിച്ചിരുന്ന റിലീസ് ആണ് മെയ് ഒന്നിലേക്ക് മാറ്റിയത്. മമ്മുട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാന്…

‘സത്യത്തിനൊപ്പം; മുഖ്യമന്ത്രിയുടെ അടുത്തയാൾ ആണെന്ന് പറഞ്ഞ് രഞ്ജിത്തിനെ രാഷ്ട്രീയമായി ആക്രമിക്കരുത്’

ലൈം​ഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ആക്രമിക്കുന്നതിനും ന്യായീകരിക്കുന്നതിനും മുൻപ് സത്യം അറിയാൻ ക്ഷമയോടെ കാത്തിരിക്കണമെന്ന് രാഹുൽ ഈശ്വർ. സത്യത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്നും അവൾക്കൊപ്പവും അവനൊപ്പവും അല്ലെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമ രംഗത്തുള്ളവർക്ക് ശത്രുക്കൾ സ്വാഭാവികമാണെന്നും തർക്കങ്ങൾ അതിസ്വാഭാവികമാണെന്നും രാഹുൽ…

എന്താണ് എഫ്‌സിആര്‍എ നിയമഭേദഗതി? കേരളത്തില്‍ ചര്‍ച്ചയാകുന്നതിന്റെ കാരണം?

ലോക്‌സഭയില്‍ അവതരിപ്പിച്ച ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്(എഫ്‌സിആര്‍എ) ബില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. എന്‍ജിഒകള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്ന നിയമത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭയുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ശക്തമാണ്. ബില്‍ നിയമമായാല്‍ അത് ന്യൂനപക്ഷ സമുദായങ്ങളുടെ…

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ അവകാശസംരക്ഷണ നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ശാരീരികമായി ഉപദ്രവിച്ചാല്‍ കടുത്ത ശിക്ഷയുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിനാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയത്. ബില്ലിനെ വ്യവസ്ഥകളില്‍ ചിലതിനെതിരെ പ്രതിപക്ഷ…

ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യം; അപരന്മാര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിലെ അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി. അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിര്‍ത്തുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വോട്ടിങ് മെഷീനിലെ തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തൃപ്പൂണിത്തുറയിലെ എന്‍ഡിഎ…

‘പരാതി തികഞ്ഞ ​ഗൗരവത്തോടെ കാണുന്നു, രഞ്ജിത്തിനെ രണ്ട് യൂണിയനിൽ നിന്നും മാറ്റി നിർത്തും’; നടപടിയുമായി ഫെഫ്ക

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). രഞ്ജിത്തിനെതിരെ നടപടികൾക്കുള്ള നിർദേശം നൽകിയതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. “സാധാരണ​ഗതിയിൽ ഇങ്ങനത്തെ സാഹചര്യത്തിൽ നമുക്കൊരു…