ആദിവാസി ഭൂസമരം അനിശ്ചിതത്വത്തിൽ; പ്രതീക്ഷ മങ്ങി രണ്ടാംഘട്ട ഭൂസമരക്കാർ
കൽപ്പറ്റ: വയനാട്ടിലെ ആദിവാസികൾ കൃഷിക്കും താമസത്തിനുമായി ഭൂമി ആവശ്യപ്പെട്ട് നടത്തുന്ന രണ്ടാംഘട്ട ഭൂസമരം പതിറ്റാണ്ട് പിന്നിട്ടിട്ടും എങ്ങുമെത്താതെ അനിശ്ചിതമായി നീളുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ (എ.കെ.എസ്) നേതൃത്വത്തിലും, ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിലുമായി 2012-ൽ ജില്ലയുടെ…
മാനന്തവാടിയിലെ ജ്വല്ലറിയിൽ തീപിടിത്തം; ആളപായമില്ല
മാനന്തവാടി: ടൗണിൽ പ്രവർത്തിക്കുന്ന മഹർ ജ്വല്ലറിയിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞെത്തിയ മാനന്തവാടി ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.
സ്പ്രിൻ്റേഴ്സ് അവാർഡ് അർപിത സാറാ ബിജുവിന്
കൽപറ്റ: വിരമിച്ച അധ്യാപക കൂട്ടായ്മ സ്പ്രിൻ്റേഴ്സ് വയനാട് ഏർപ്പെടുത്തിയ ഈ വർഷത്തെ സ്പ്രിൻ്റേഴ്സ് അവാർഡിന് ഛത്തീസ്ഗഡിൽ നടന്ന ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ ടൂർണമെൻ്റിൽ റണ്ണേഴ്സ് അപ്പ് ആയ കേരള ടിം വൈസ് ക്യാപ്റ്റൻ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി…
അങ്കണവാടി എംപ്ളോയീസ് ഫെഡറേഷന്
കല്‍പ്പറ്റ:- അങ്കണവാടി എംപ്ളോയീസ് ഫെഡറേഷന് ഭാരവാഹികള്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ 2024ലും 2025 ലും വിരമിച്ച ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി ക്ഷേമനിധി ആനുകൂല്യം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് പറഞ്ഞു. പ്രതിനിധികള്അത് അംഗികരിക്കാന്‍…
വാഹന പ്രചാരണ ജാഥ ആരംഭിച്ചു.
കല്‍പ്പറ്റ: – കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ക്യാമ്പുകളുടെ പ്രചാരണാര്‍ഥം ഇന്നും നാളെയും വയനാട് ജില്ലയില്‍ നടക്കുന്ന വാഹ പ്രചാരണ ബോധവത്കരണ റാലി ആരംഭിച്ചു. രാവിലെ 9 മണിക്ക് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ്…
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! അപകടക്കെണിയൊരുക്കി ഫൂട്ട്പാത്ത്
മാനന്തവാടി: മാനന്തവാടി കൈതക്കല്‍ വള്ളിയൂര്‍ക്കാവ് ബൈപ്പാസ് കവലയ്ക്ക് സമീപം ഫൂട്ട്പാത്തില്‍ ചിലയിടത്ത് സ്ലാബില്ലാത്തത് അപകക്കെണിയൊരുക്കുന്നു. 45 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡാണിത്. 1.50 മീറ്റര്‍ വീതിയില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാല്‍ ഇവിടെ അപകടം…
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ മ്യൂസിയം നിർമാണം വിലയിരുത്തി
കൽപറ്റ:കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ സന്ദർശിച്ചു. മ്യൂസിയം ബ്രിട്ടീഷ് കോളൊണിയൽ അധികാര വിരുദ്ധ പോരാട്ടത്തിൽ ജീവൻ സമർപ്പിച്ച ആദിവാസി സ്വാതന്ത്ര്യസമര പോരാളി തലക്കൽ ചന്തുവിനെ ആദരിക്കുന്നതാണ്. കേന്ദ്ര മന്ത്രി കാർത്താഡ്സ്കോഴിക്കോട്…
ദേശീയ ഹിന്ദു മുന്നണി (dhm) ദേശീയ ഹിന്ദു മുന്നണിയുടെ സംസ്ഥാന പ്രവർത്തക മീറ്റിംഗ് നടത്തി
തൃശ്ശൂർ : ദേശീയ ഹിന്ദു മുന്നണി (dhm) ദേശീയ ഹിന്ദു മുന്നണിയുടെ സംസ്ഥാന പ്രവർത്തക മീറ്റിംഗ് തൃശ്ശൂരിൽ സംസ്ഥാന പ്രസിഡണ്ട് കെ പി ചന്ദ്രചൂഡൻ ഉദ്ഘാടനം ചെയ്തു ദേശീയ ഹിന്ദുമുന്നണിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രൻ കോഴിക്കോട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്…
പാരിസൺസ് എസ്റ്റേറ്റിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി
മാനന്തവാടി : താലൂക്കിലെ പാരിസൺസ് എസ്റ്റേറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റേഷനിലെ, ചിറക്കര, ജെസ്സി, തേറ്റമല, തലപ്പുഴ എന്നി ഡിവിഷനുകളിൽ 86 തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ചുരുങ്ങിയത് അഞ്ച് വർഷം തുടർ സേവനത്തിലുള്ളവരും സൂപ്പര്‍ ആന്വേഷന് അഞ്ച് വർഷമെങ്കിലും ശേഷിക്കുന്നവരെയുമാണ് മാനേജമെന്റ് സ്ഥിരപ്പെടുത്തിയതെന്ന്…
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകം; 400 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കൽപറ്റ: സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് 400 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലായിരുന്നു ഈ നടപടി, മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബൈജു കെ. ജോസ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികൾ ചേരമ്പാടി വനത്തിൽ ഹേമചന്ദ്രനെ കൊന്ന…
