‘ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍
നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍. അതിക്രൂര ആക്രമണം ഒന്നര…
മലപ്പുറത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം
മലപ്പുറം പെരിയമ്പലത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. 15 പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് നിന്നുള്ള കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍…
പരിസ്ഥിതി സംരക്ഷണത്തിന് പുതുതലമുറ രംഗത്തിറങ്ങണം: ചന്ദ്രിക കൃഷ്ണൻ
പരിസ്ഥിതി സംരക്ഷണത്തിനും പരിസര മലിനീകരണമെന്ന വലിയ ഭീഷണി ഇല്ലാതാക്കാനും പുതിയ തലമുറ രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ. ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു…
സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ 7 ലക്ഷം! വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലൻസ് വലയില്‍
സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി. വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി.…
കുടകില്‍ കാട്ടാന ആക്രമണം; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം
കുടക്: കര്‍ണാടകത്തിലെ കുടകിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. തിത്തിമതിയിലുള്ള കോഫി പ്ലാന്റേഷനില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സുനില്‍ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം.…
കാലവര്‍ഷം ശക്തമാകുന്നു; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നതിനിടെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും,മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…
നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്
നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെയും പ്രഗ്നാന്ദ തോല്‍പ്പിച്ചിരുന്നു. (R Praggnanandhaa becomes…
നവകേരള യാത്രയ്ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. മര്‍ദ്ദന ദൃശ്യങ്ങള്‍ കോടതി കാണും. കേസില്‍ നരഹത്യാശ്രമ കുറ്റം ചുമത്തിയതില്‍ കോടതി ആരാഞ്ഞ ചോദ്യങ്ങളില്‍ എസ്ഐടി ഇന്ന്…
കാലവര്‍ഷം എത്തി; മഴ കനത്തു; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. എട്ട് ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരും. എറണാകുളം ,തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട്, കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍…
