‘എയിംസിന് ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്, അനുയോജ്യമായ 4 സ്ഥലങ്ങൾ കണ്ടെത്തി’; കെ മുരളീധരൻ
കേരളത്തിൽ എയിംസ്, അനുയോജ്യമായ 4 സ്ഥലങ്ങളാണ് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞത് നാലെന്നാണ്. പിന്നീടാണ് ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ പലരും ഉണ്ടെന്നറിഞ്ഞത്. വാശി പിടിക്കേണ്ട കാര്യമില്ല. കേന്ദ്രം നോക്കിയിരിക്കുകയാണ് കേരളത്തിൽ തർക്കം ഉണ്ടോ എന്നറിയാൻ. നല്ല തീരുമാനങ്ങൾ…
റെയ്‌ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം
പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് ഇ ഡി കോടതിയിൽ. പ്രതികൾക്ക് കേന്ദ്ര ഏജൻസികളോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇ ഡി കോടതിയിൽ വാദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലായിരുന്നു ഇ…
താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച
താമരശേരി സ്കൂളിൽ വിദ്യാർത്ഥി വ്യാജമദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് വിദേശത്തേക്ക് കടന്നത്. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം പൊലീസും, ഇയാളുടെ തെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ…
ഇനി ഇന്ത്യ മുഴുവന്‍ പറയും, നാരിയല്‍ കാ പാനി! പുതിയ ‘കോള’യുമായി ഐടിസി
കൊക്കകോളയും പെപ്‌സികോയും അധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ കോളാ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം ‘നാരിയല്‍ കാ പാനി’യും രംഗപ്രവേശനം ചെയ്യുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐടിസിയാണ് നമ്മുടെ ‘തേങ്ങാ വെള്ള’വുമായി എത്തുന്നത്. നിലവില്‍ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന രണ്ട് യു.എസ് വമ്പന്മാര്‍…
മുസ്ലിം മതവിഭാഗത്തിനെതിരായ അധിക്ഷേപ പരാമര്‍ശം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബുവിനെതിരെ കേസ്
അപകീര്‍ത്തി പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബുവിനെതിരെ കേസ്. മുസ്ലീം സമുദായത്തിനും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് കേസ്. പി ഡി പി നേതാവാണ് പരാതി നല്‍കിയത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഇതര…
നശിക്കാന്‍ വിടില്ല; തൂഫാന്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം; പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കള്‍; 5353 കേസുകള്‍
ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള തൂഫാന്‍ ദ നാര്‍കോ ഹണ്ട് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം. 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പൊലീസ് പിടിച്ചെടുത്തത്. 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരിയുടെ ഉറവിടവും, വിതരണ ശൃഖലയും ഒരുപോലെ…
വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍
വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ…
സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ; പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ
സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ. വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും, സിഗ്നലിലും കേന്ദ്രം നോട്ടീസ് നൽകി. യൂസർ ഐഡി ഫീച്ചറിൽ വിശദീകരണം നൽകാനും നിർദേശമുണ്ട്. യൂസർ ഐഡി ഫീച്ചർ ആൾമാറാട്ടത്തിന് ഉപയോഗിക്കുന്നതിന് എതിരായ സംരക്ഷണം വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്…
ശമ്പള പരിഷ്കരണം നടപ്പിലാക്കണം: എ.പി. സുനിൽ
കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞവച്ച് ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി സുനിൽ ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി…
പെൻഷനേഴ്സ് സംഘ് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി
കൽപ്പറ്റ: ധവളപത്രം മറയാക്കി കൊണ്ട് പെൻഷൻകാർക്കും ജീവനക്കാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിരാകരിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിൻ്റെ മുന്നോടിയായി പെൻഷനേഴ്‌സ് സംഘിൻ്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും നടത്തിപെൻഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി പി.പി രാജഗോപാൽ സ്വാഗതം പറഞ്ഞ ധർണ്ണക്ക്…
