ഗ്രാമത്തിലെത്തി കന്നുകാലികളെ ആക്രമിക്കുന്ന കടുവകളെ പിടികൂടാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ കൂട്ടിൽ പൂട്ടിയിട്ടു.
ഗുണ്ടല്‍പേട്ട്: ഗ്രാമത്തിലെത്തി കന്നുകാലികളെ ആക്രമിക്കുന്ന കടുവകളെ പിടികൂടാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ കൂട്ടിൽ പൂട്ടിയിട്ടു. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര…
താമരശ്ശേരി ചുരത്തിൽ വിദഗ്ധ സമിതി പരിശോധന നടത്തി
കൽപറ്റ:താമരശേരി ചുരം വ്യൂ പോയിൻ്റിനടുത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഭാഗമായി വിദഗ്ധ സമിതി പരിശോധന നടത്തി. കോഴിക്കോട് ജില്ലാ ഡപ്യൂട്ടി കലക്ടർ രേഖയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ അതോറിറ്റി, എൻ. ഐ.ടി എൻജിനീയർമാർ, മെക്കാഫെറി കൺസ്ട്രക്ഷൻ എൻജിനീയർമാർ,…
ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന വയനാട് ജില്ലാ വാക്കത്തോൺ വൻവിജയമാക്കും
മാനന്തവാടി: ലഹരിക്കെതിരെ രമേശ് ചെന്നിത്തല സെപ്റ്റംബർ 13 ന് 3 മണിക്ക് കല്പറ്റയിൽ നടത്തുന്ന പ്രൗഡ് കേരള സമൂഹ വാക്കത്തോൺ പരിപാടിയിൽ മാനന്തവാടിയിൽ രണ്ടായിരം ആളുകളെ പങ്കെടുപ്പിക്കാൻ മാനന്തവാടി നിയോജക മണ്ഡലം പ്രൗഡ് കേരള കൺവെൻഷൻ തീരുമാനിച്ചു. ജിൽസൻ തൂപ്പുങ്കര അധ്യക്ഷത…
ഏല്‍സ്റ്റണിലെ സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു; ഏഴ് വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
കെ.എസ്.ഇ.ബി ടവറുകളുടെ പ്രവൃത്തി ആരംഭിച്ചു മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. നിലവില്‍ ഏഴ് വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണ…
മഹാ പൗരോഹിത്യത്തിന്റെമൂന്നാംവാർഷികം:കേക്ക് മുറിച്ച് ആഘോഷിച്ചു
കോറോം:മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെമഹാ പൗരോഹിത്യത്തിന്റെമൂന്നാംവാർഷികത്തോടനുബന്ധിച്ചു കേക്ക് മുറിച്ച് ആഘോഷിച്ചു.കോറോംസെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളന ചടങ്ങിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിവന്ദ്യമെത്രാപ്പോലീത്തയ്ക്ക്…
വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു
വാളാട് :ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ്…
സ്കൂൾ വിദ്യാഭ്യാസ ചെലവ് കുറവ് കേരളത്തില്‍, സ്വകാര്യ ടൂഷന് വൻതുക; കേന്ദ്രത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിനായി ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് ചെലവുള്ള സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സർക്കാർ നടത്തിയ പുതിയ സർവേ റിപ്പോർട്ട്. അതേസമയം സ്വകാര്യ ട്യൂഷനായി കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനവും കേരളമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ നടത്തിയ ‘കോംപ്രഹെൻസീവ് മോഡുലാർ…
ഓണവിപണി പിടിച്ച് കുടുംബശ്രീ, സ്വന്തമാക്കിയത് 40.44 കോടി
തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരും ഇത്തവണ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും ഓണവിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണി സജീവമാക്കിയത്. ഈ ഓണക്കാലത്ത് ഉത്പാദിപ്പിച്ചത് 1378 ടണ്‍…
‘ഇത് കോണ്‍ഗ്രസുകാരുടെ കടയാണ്, നിങ്ങള്‍ ബിജെപിക്കാരുടെ കടയില്‍ പോയി വാങ്ങൂ…’; മറിയക്കുട്ടിക്ക് റേഷന്‍ നിഷേധിച്ചെന്ന് പരാതി
തൊടുപുഴ: പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം ചെയ്ത് ശ്രദ്ധ നേടിയ മറിയക്കുട്ടിക്ക് റേഷന്‍ കടയില്‍ വിലക്കെന്ന് പരാതി. അടിമാലിയിലെ എആര്‍ഡി 117 എന്ന റേഷന്‍ കടയിലാണ് മറിയക്കുട്ടിക്ക് സാധനങ്ങള്‍ നിഷേധിച്ചത്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ ബിജെപിയുടെ കടയില്‍ പോകാന്‍ ആവശ്യപ്പെട്ടു എന്നാണ്…
ആത്മാർത്ഥ സുഹൃത്തുക്കൾ ചതിച്ചു; ഗ്യാരണ്ടി ചെക്ക് മടങ്ങിയത് പ്രശ്നമായി; ഷിബുവിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
ദുബൈ: റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മാവേലിക്കര സ്വദേശി ഷിബു തമ്പാന്റെ മരണത്തിന് പിന്നിൽ രണ്ട് സുഹൃത്തുക്കളെന്ന് സൂചന. ഷിബു തമ്പാന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. സുഹൃത്തുക്കൾക്ക് പണമിടപാട് നടത്താൻ ഗ്യാരണ്ടി ചെക്ക് നൽകിയത് മുതലാണ്…
