ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം ഘട്ട കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം…
യുഎസ് ചാരസംഘടനയുമായി ബന്ധപ്പെട്ടു?; മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബക്‌സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് സൂചിപ്പിച്ചു. ബക്‌സര്‍ ജില്ലയിലെ…
വനവാസത്തിന്‍റെ കാര്യം ദിവസവും പറയണോ? നൂറിലേറെ സീറ്റ് കിട്ടും, നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ്: വി ഡി സതീശന്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാലു ജില്ലകള്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് യുഡിഎഫിന് അനുകൂലമായി ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. നാലു ജില്ലയില്‍ നിന്നും ആകെ 40 സീറ്റാണ്.…
‘ആറ് ലക്ഷം ഫോളോവേഴ്‌സുണ്ട്, വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല’; ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന് അഖില്‍ മാരാര്‍
കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. തന്റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല. സൈബര്‍ ഡിപ്പാര്‍ട്‌മെന്റില്‍…
‘ക്ഷേത്രങ്ങളില്‍ എല്ലാവരെയും പ്രവേശിപ്പിക്കണം, ഞങ്ങളുടെ ആളുകള്‍ മാത്രം മതിയെന്ന നിലപാട് നല്ലതിനല്ല’
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന നിരീക്ഷിച്ചു. ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെയുള്ള കേസുകളിലെ പുനപ്പരിശോധനാ ഹര്‍ജികളിലെ വാദത്തിനിടെയാണ്…
സമസ്ത കേന്ദ്ര മുശാവറ അംഗം ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ അന്തരിച്ചു
പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സികെഎം സാദിഖ് മുസ്ലിയാര്‍, എ കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇ സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ സഹപാഠികളാണ്. പാനൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍, നിട്ടൂര്‍, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ദര്‍സ്…
ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 335 വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ‘പിഎം ഇ–ഡ്രൈവ്’ പദ്ധതിപ്രകാരം 63.12 കോടി രൂപയുടെ ഗ്രാന്റിനാണ് അനുമതി ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും മികച്ച ഇ- മൊബിലിറ്റി അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം…
ഒരു മണിക്ക് എത്തി, ചൂണ്ടുവിരലിനു മുറിവേറ്റതിനാല്‍ വോട്ട് നിഷേധിച്ചു; കൈക്കുഞ്ഞുമായി കാത്തു നിന്നത് 5 മണിക്കൂര്‍; യുവതിക്ക് ഒടുവില്‍ അനുമതി
തൃശ്ശൂര്‍: ചൂണ്ടുവിരലില്‍ മുറിവേറ്റയിനാല്‍ യുവതിക്ക് വോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. തൃശ്ശൂര്‍ മണ്ഡലത്തില്‍കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്. വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവര്‍ ബൂത്തില്‍…
ആവേശം ഒട്ടും ചോരാതെ നാരായണി അമ്മ, ഇക്കുറിയും വോട്ടു ചെയ്യാന്‍ ബൂത്തിലെത്തി
കണ്ണൂര്‍:കൈയില്‍ വോട്ടര്‍ സ്ലിപ്പ്…മുഖത്ത് ചെറു പുഞ്ചിരി…90 വയസിലും വോട്ട് ചെയ്യാനുള്ള പി നാരായണി എന്ന നാരായണി അമ്മയുടെ ആവേശത്തിന് ഒട്ടും കുറവില്ല. അഴീക്കോട് നിയോജകമണ്ഡലത്തിലെ രാമതെരു വോയ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് രാമതെരു നിവാസിയായ നാരായണി അമ്മ വോട്ടിടാന്‍ എത്തിയത്. ബന്ധുക്കളുടെ…
‘യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരു അട്ടിമറിയുണ്ടാകില്ല’
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം…
