കൽപ്പറ്റ: കെ.എച്ച്.ജി.എ ജില്ലാ ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും യാത്രയയപ്പ് സമ്മേളനവും അനുമോദന സമ്മേളനവും സെപ്റ്റംബർ 12ന് കൽപ്പറ്റ പെൻഷൻ ഭവനിൽ നടന്നു. കെ.എച്ച്.ജി.എ ജില്ലാ പ്രസിഡന്റ് കാശിം സി.എം. അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി മാത്യു കെ.എം. റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയിൽനിന്ന് സർവീസ് പൂർത്തിയാക്കി വിരമിച്ചവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെയും ഉന്നത ബിരുദം നേടിയ മക്കളെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സി.എം.കാസിം (പ്രസിഡന്റ്), മനു എം.കെ. (സെക്രട്ടറി), ബിജു വർഗീസ് (ട്രഷറർ) എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കെ.എച്ച്.ജി.എ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കൊച്ചിറക്കാട്ട്, ഷാജൻ സി.കെ., ഷിനോജ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ് നന്ദി പറഞ്ഞു.
