അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വെർച്വൽ ലാബ് വയനാട്…

വാഹനാപകടം: ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്

മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് സമീപംനിർത്തിയിട്ട ടോറസ് ടിപ്പറിൽ മിനിലോറിയിടിച്ച് അപകടം. കൽപറ്റ ഓണിവയൽ സ്വദേശി ഉദയകുമാറിനാണ് ( ഉണ്ണി) പരിക്കേറ്റത് .അര മണിക്കൂറോളം ക്യാബിനിൽ കുടുങ്ങിയ ഇയാളെ കൽപറ്റയിൽ നിന്നും ഫയർഫോഴ്സെത്തി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളെ കൽപറ്റയിലെ…

കമ്മീഷൻ അംഗം ജാതോതു ഹുസൈൻ ജില്ലയിൽ സന്ദര്‍ശനം നടത്തി

സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച ശേഷം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളും ഹോസ്റ്റലും…

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘രസച്ചെപ്പ് – കുട്ടികളുടെ അറിവുത്സവം’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് വി സ്മിത ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന…

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 77 ലക്ഷം രൂപ തട്ടിയെടുത്തയാൾ ഹരിയാനയിൽ പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധ (58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ…

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു

കമ്പളക്കാട് :വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ MP LADS പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സ് മണ്ഡലം എംപി പ്രിയങ്ക ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്തു. LSS, USS ജേതാക്കൾ, സംസ്ഥാനതല ടെന്നീസ്, ഇംക്ലുസീവ് ടൂർണമെന്റുകളിൽ…

“നവകേരളം പുതു വയനാട്“ സി.പി.ഐ (എം) ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു.

“നവകേരളം പുതു വയനാട്” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) വികസന സെമിനാർ സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ സെക്രട്ടറി കെ. റഫീക് സ്വാഗതവും സംസ്ഥാന…

മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തി: എണ്‍പതുകാരന് വധശിക്ഷ

തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ആലിയാക്കുന്നേല്‍ ഹമീദിന് (80 വയസ്സ് ) വധശിക്ഷ. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന…

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ; നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വ‌പ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻ്റെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്. വിമാനത്താവള…

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാൻഡ്…