റിപ്പണ്‍ സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ തുടങ്ങി

റിപ്പണ്‍(വയനാട്): സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ 68-ാം തിരുനാള്‍ മഹോത്സവം തുടങ്ങി. വികാരി ഫാ.ജോസഫ് നിക്കോളാസ് കൊടിയേറ്റി. 29നാണ് തിരുനാള്‍ സമാപനം. 27 ഉം 28ഉം പ്രധാന തിരുനാള്‍ ദിനങ്ങളാണ്. 24ന് രാത്രി 11ന് ക്രിസ്മസ് കുര്‍ബാന, ക്രിസ്മസ് ആഘോഷം.…

ബസ് കത്തി നശിച്ചതില്‍ അന്വേഷണം തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡിനു സമീപം കേരള എസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തീപിടിച്ചു നശിച്ച സംഭനത്തില്‍ അന്വേഷണം തുടങ്ങി. ബസിനു തീപിടിക്കാനിടയായ സാഹചര്യമാണ് കോര്‍പറേഷന്‍ അധികൃതര്‍ പരിശോധിക്കുന്നത്. വ്യാഴാഴ്ച രാത്രി 11.30ന് ബംഗളൂരുവില്‍നിന്നു 44 യാത്രക്കാരുമായി കോഴിക്കോടിന് പുറപ്പെട്ട ബസിനാണ് തീപിടിച്ചത്.…

മീനങ്ങാടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 20ന് തുടങ്ങും

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും ബോച്ചെ എഎഫ്‌സി വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് എസ്എഫ്എ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് (ആവേശം സീസണ്‍-രണ്ട്) മീനങ്ങാടി ശ്രീകണ്ഠപ്പ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ 20ന് ആരംഭിക്കും.രാത്രി 7.30ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി…

തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ബിജെപിക്കു നേട്ടമെന്ന് നേതൃത്വം

കല്‍പ്പറ്റ: വയനാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും പ്രകടകമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.2020ലെ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്ത് വാര്‍ഡുകള്‍ മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിച്ചതില്‍ 21 പേര്‍ വിജയിച്ചു. ആദ്യമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും കണിയാമ്പറ്റ,…

ചുണ്ടേലില്‍ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി

ചുണ്ടേല്‍: ഭാഷകള്‍ക്കും ദേശങ്ങള്‍ക്കുമതീതമായി സകലരും ക്രിസ്തുവിന്റെ സ്‌നേഹനൈര്‍മല്യം തിരിച്ചറിയണമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍. കല്‍പ്പറ്റ എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫോറം ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അശാന്തി…

എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആർ ) നടപടികള്‍ നീട്ടണമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി. നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. എസ്‌ഐആര്‍ നടപടികള്‍ മൂന്നാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന…

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അം​ഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി…

പ്രകൃതിവിരുദ്ധ പീഡന പരാതിയുമായി ഏഴ് ആണ്‍കുട്ടികള്‍; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുന്‍സാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്‌കൂലെ ഏഴ് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ…

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; ‘ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച, ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി…

കാട്ടിക്കുളത്ത് ക്രിസ്മസ് സന്ദേശ റാലി 20ന്

കാട്ടിക്കുളം: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം തിരുനെല്ലി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ 20ന് വൈകുന്നേരം 5.30ന് കാട്ടിക്കുളം ടൗണില്‍ ക്രിസ്മസ് സന്ദേശറാലി നടത്തും. 10 ഇടവകളില്‍നിന്ന് 500ല്‍പരം പേര്‍ പങ്കെടുക്കും. പോലീസ് എയ്ഡ് പോസ്റ്റിനു സമീപം എസ്‌ഐ മെര്‍വിന്‍ ഡിക്രൂസ് ഫഌഗ്ഓഫ് ചെയ്യും.…