ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് എനിക്ക് അറിയില്ല: പ്രതികരണവുമായി രജനീകാന്ത്
മലയാള സിനിമയിൽ മാത്രമല്ല അന്യ ഭാഷകളിൽ വലിയ ചർച്ചയാവുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. തമിഴിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ല…
‘അമ്മ’ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്നാണ് വിവരം. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത…
13 വര്‍ഷം മുമ്പ് നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ കയറിപ്പിടിച്ചു; മുകേഷിനെതിരെ രണ്ടാമതും പരാതി
തൃശൂര്‍: നടനും എംഎല്‍എയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി…
ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടും ; മുകേഷിനെതിരെ കോടതിയെ സമീപിക്കാന്‍ പൊലീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടാന്‍ പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് കോടതിയെ…
പാചകവാതക വില കൂട്ടി ; വാണിജ്യ സിലിണ്ടറിന് 39 രൂപ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയിൽ മാറ്റമില്ല. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50…
ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; പരിക്കേറ്റ് വീണ മുറിവാലൻ കൊമ്പൻ ചരിഞ്ഞു
തൊടുപുഴ: കാട്ടാനകൾ കൊമ്പു കോർത്തതിനെ തുടർന്നു പരിക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലൻ കൊമ്പു കോർത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലൻ. വനം വകുപ്പ് അധികൃതർ ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേർന്നുണ്ടായ…
എമ്പുരാനിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയും?
മലയാളികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വൻ ഹൈപ്പാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ഭാഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എമ്പുരാൻ ഫാൻസ് പേജുകളിലടക്കം ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.…
16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍; മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദന്‍
തിരുവന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് വലിയ പ്രചാരണം നടക്കുന്നുവെന്നും ഇക്കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്‌തെന്നും ഗോവിന്ദന്‍ പറഞ്ഞു. ലൈംഗികാരോപണം…
മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍; അച്ഛനടക്കം മൂന്ന് പേര്‍ പിടിയില്‍
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്‍. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്…
‘ലൈഫ് പദ്ധതി അട്ടിമറിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക’; മലപ്പുറം എസ്പിക്കെതിരെ പി വി അന്‍വറിന്റെ വിചിത്ര സമരം
മലപ്പുറം: മലപ്പുറം എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു…
