കരൂർ ദുരന്തം; ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ. 28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ…

ചീരാലിൽ വീണ്ടും പുലി

പുലി ഭീതിയിൽ ചീരാൽ.ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് കണ്ട കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ കാടുമൂടിയ കൃഷിയിടങ്ങൾ പുലിക്ക് താവളമാകുന്നതായി നാട്ടുകാർ പറഞ്ഞു.

വയനാട് ജില്ലാ സീനിയർ ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

വയനാട് ജില്ലാ സീനിയർ ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു45 മത് കടുപ്പിൽ കെ. സി സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും കൊല്ലവേലിൽ കെ.എം സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ബാസ്ക്കറ്റ് മ്പോൾ മൽസരങ്ങൾ മുള്ളൻ കൊല്ലിയിൽ സമാപിച്ചു. കലാശപോരാട്ടത്തിൽ പുൽപ്പളളി ഹ്വാ ക്…

എംപിമാരുടെ സന്ദര്‍ശനം:കോണ്‍ഗ്രസ് നേതൃത്വം അധിക്ഷേപിച്ചുവെന്ന് എസ്എന്‍ഡിപി ബത്തേരി യൂണിയന്‍

കല്‍പ്പറ്റ: സോണിയ ഗാന്ധിയും മക്കളായ രാഹുലും പ്രിയങ്കയും ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ എസ്എന്‍ഡിപി കല്‍പ്പറ്റ യൂണിയന്‍ ഓഫീസില്‍ നടത്തിയ സന്ദര്‍ശനത്തെച്ചൊല്ലി വിവാദം. സമുദായത്തിന്റെ കൂട്ടായ്മയും അംഗബലവും ബോധ്യപ്പെടുത്താന്‍ അവസരം ഒരുക്കാതെ കല്‍പ്പറ്റ യൂണിയന്‍ ഓഫീസില്‍ എംപിമാരെ എത്തിച്ച് കോണ്‍ഗ്രസ് നേതൃത്വം…

മലങ്കരക്കുന്ന്  പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ  ഓർമ്മ പെരുന്നാളിന് കൊടിയേറി

സുല്‍ത്താന്‍ ബത്തേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ 340-ാം ഓര്‍മ്മപ്പെരുന്നാളിന് ആരംഭം കുറിച്ചുകൊണ്ട് വികാരി ഫാ. വിപിൻ കുരുമോളത്ത് കൊടി…

പുൽപ്പള്ളി മൂടകൊല്ലിയിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും വനംവകുപ്പ് പിടികൂടി.

മൂടകൊല്ലി: പുൽപ്പള്ളി മൂടകൊല്ലിയിൽ നടത്തിയ പരിശോധനയിൽ നാടൻ തോക്കും വെടിയുണ്ടകളും കേഴമാനിന്റെ ജഡവും വനംവകുപ്പ് പിടികൂടി. കൂടല്ലൂർ കല്ലിയാട്ടുകുന്നേൽ ദിനേശൻ കെ.ഡിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക്…

പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ പ്രധാന പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായി

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമായിട്ടും റീ-ടാർ ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പാളക്കൊല്ലി…

കബനിഗിരി സെൻമേരിസ് എ യു പി സ്കൂളിൽ ബന്തിപൂ കൃഷി വിളവെടുപ്പ് നടത്തി.

മാനന്തവാടി: കബനിഗിരി സെൻമേരിസ് എ യു പി സ്കൂളിൽ ബന്തിപൂ കൃഷി വിളവെടുപ്പ് നടത്തി. നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ അനിൽ കെ. വി യുടെ സ്ഥലത്ത് ആരംഭിച്ച ബന്തിപൂ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. മഹാനവമി, വിജയദശമി ആഘോഷത്തോടനുബന്ധിച്ച്…

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം:വയനാട് പോലീസ് മാരത്തോൺ സംഘടിപ്പിച്ചു.

കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (ദേശീയ ഏകത ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. 29.09.2025 രാവിലെ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിന് സമീപത്തു നിന്നാരംഭിച്ച് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെയാണ് മാരത്തൺ നടത്തിയത്.…

വാകേരി യൂണിറ്റിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.

വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ശ്രേയസ് പതാക ഉയർത്തി മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ശ്രേയസിലെ പ്രവർത്തനങ്ങളിലൂടെ തങ്ങൾക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് സംഘ അംഗങ്ങൾ അനുഭവങ്ങൾ പങ്കു വെച്ചു.ലിജി ജോർജ്, സി.സി.വർഗീസ്,…