ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ജനകീയ ഹോട്ടലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കുന്നതിനും, പ്രവർത്തനരഹിതമായ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള ജനകീയ ഹോട്ടലുകളെ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുന്നതിന്റെയും ഭാഗമായി ജില്ലയിലെ ജനകീയ ഹോട്ടൽ സംരഭകരുടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ…
ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തണം
ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി തുടങ്ങി വിജ്ഞാപനം…
ആശുപത്രിയില്‍ പോയി മടങ്ങിയ വയോധികയ്ക്ക് പീഡനം; കൊല്ലത്ത് 24-കാരന്‍ പിടിയില്‍
കൊല്ലം: കൊല്ലത്ത് 65 കാരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ആശുപത്രിയില്‍ പോയി മടങ്ങിയ വയോധികയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുന്നത്തുക്കാവ് സ്വദേശി അനൂജ് (24)പൊലീസ് പിടിയിലായി. കണ്ണനല്ലൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വയോധികയെ…
സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്; പവന് 40 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയിലെത്തി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍…
തൊടുവട്ടിയിൽ ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ചു.
പുത്തൻകുന്ന് തൊടുവെട്ടി വളവിൽ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു,,പരിക്കേറ്റ രണ്ടു വാഹനത്തിലെയും ഡ്രൈവർമാരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.നൂൽപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തിവരുന്നു
ഉത്സവങ്ങളിലെ വൈദ്യുതാഘാതം: കെട്ടുകാഴ്ചകൾക്കും ദീപാലങ്കാരങ്ങൾക്കും കർശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കെട്ടുകാഴ്ചകൾക്കും ഫ്ലോട്ടുകൾക്കും ദീപാലങ്കാരങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വൈദ്യുതി വകുപ്പ്. പുതിയ ഉത്തരവ് പ്രകാരം, ഉത്സവങ്ങളിലെ ദീപാലങ്കാരങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ സുരക്ഷാ പരിശോധന നിർബന്ധമാക്കി. അനുമതിയില്ലാതെ ഇവ നടത്തിയാൽ ദുരന്തനിവാരണ നിയമപ്രകാരം…
രജിസ്ട്രേഷനില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: രജിസ്ട്രേഷനും ലൈസൻസുമില്ലാതെ നിരത്തിലിറക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കർശന മാനദണ്ഡങ്ങളുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതായും വകുപ്പ് മുന്നറിയിപ്പ് നൽകി. ‘രജിസ്ട്രേഷൻ വേണ്ട’ എന്ന പരസ്യങ്ങളുടെ മറവിൽ, മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ വിപണിയിലെത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
ഓണത്തെ വരവേൽക്കാൻ സപ്ലൈകോ; ഓണം ഫെയറുകൾ ഈ മാസം 25 മുതൽ
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പും സപ്ലൈകോയും സംഘടിപ്പിക്കുന്ന ഓണം ഫെയറുകൾക്ക് ഈ മാസം 25-ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പൊതുവിപണിയിൽ അരി, വെളിച്ചെണ്ണ…
ബൈക്ക് റേസിങ് റീൽസ് നേരെ ഇൻസ്റ്റഗ്രാം ഇൻബോക്സിലേക്കെത്തും, ഇഷ്ടമായെന്ന് പറഞ്ഞാൽ ചാറ്റ്, 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സൃഷ്ടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശി ജീവൻ (19) ആണ് അറസ്റ്റിലായത്. ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച് റീൽസ് ആയി ഷെയർ ചെയ്യുമ്പോൾ വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ സൗഹൃദം…
മൂന്നാഴ്ച അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: തമിഴ്നാട് തൃച്ചി ശ്രീറാം നഗർ സ്വദേശി സ്റ്റീഫൻ ദേവറാം (39) റിയാദിലെ ശുമേസി ആശുപത്രിയിൽ മരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച ശുമേസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.…
