കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ചെറുകിട വ്യാപാര മേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിന് വേണ്ടിയും വൻകിട കുത്തകൾക്ക് വേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാറിൻ്റെ സർക്കുലറുകളും നിയമ നിർമ്മാണങ്ങളും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടുതദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾനൽകിവരുന്ന ട്രേഡേഴ്സ് ലൈസൻസ് സംരംഭകർക്ക് കിട്ടുന്നതിനുവേണ്ടി ഒരുപാട് നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന്…

“അന്താരാഷ്ട്ര യുവജന ദിനാചരണം അസി. എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു “

കോട്ടത്തറ : അന്താരാഷ്ട്ര യുവജന ദിനാചരണ പരിപാടി സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെയും, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മേര യുവ ഭാരതിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ചടങ്ങിന് വിമുക്തി ക്ലബ് ചാർജ് ഓഫീസർ…

കൽപ്പറ്റയിൽ ബി.ജെ പി യുടെ പ്രതിഷേധ പ്രകടനം:

തൃശ്ശൂർ എം.പി സുരേഷ്ഗോപിയുടെ ഓഫീസ് സി.പിഎം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ പി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ…

ഗുണഭോക്തൃ സംഗമം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തൊണ്ടർനാട്, വെള്ളമുണ്ട, എടവക, തവിഞ്ഞാൽ, ഗ്രാമപഞ്ചായത്തുകളിലെ പിഎംഎവൈ ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് ട്രൈസം ഹാളിൽ നടന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽ‍മ മോയിൻ അധ്യക്ഷനായ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ…

ധാതുലവണ മിശ്രിതം വിതരണം ചെയ്തു

മൂപ്പൈനാട് മൃഗാശുപത്രിയിൽ ക്ഷീര കർഷകർക്കുള്ള ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം അധ്യക്ഷനായിരുന്നു. വെറ്ററിനറി ഡോ. ശർമ്മദ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ, ക്ഷീരസംഘം…

സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു

വയനാട് ജില്ലാ സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂഒവിഎച്ച്എസ്എസിൽ നടന്ന സംസ്കൃത ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതം പ്രശ്നോത്തരി മത്സര വിജയികൾക്കും, സ്കോളർഷിപ്പ് പരീക്ഷാ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ…

നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണം:ഡോ. തോമസ് ഐസക്

നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണമെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്ക്‌. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ…

ബാണാസുര ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പടിഞ്ഞാറത്തറ: കുറ്റിയാംവയൽ മംഗലംകുന്ന് ഉന്നതിയിലെ ശരത് ഗോപി (25) ആണ് മരിച്ചത്.കുറ്റിയാംവയൽ ഫോറസ്റ്റ് ഓഫീസിന് സമീപം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നീന്തുന്നതിനിടെ ആഴമേറിയ ഭാഗത്ത് താഴ്ന്നു പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൽപ്പറ്റ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. ശക്തമായ മഴയെയും…

എസ്പിസി യൂണിറ്റുകൾക്ക് ബാന്റ് സെറ്റ് വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മൂന്ന് സ്കൂളുകളിലെ എസ്പിസി യൂണിറ്റുകൾക്ക് ബാന്റ് സെറ്റ് വിതരണം ചെയ്തു. വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ നടന്ന വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. 14 ലക്ഷം രൂപ ചെലവിൽ വെള്ളമുണ്ട…

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ക്യാമ്പയിൻ

സുൽത്താൻ ബത്തേരി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചെതലയം ആറാം മൈലിൽ നടന്ന പരിപാടിയിൽ ഹരിത കർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രാദേശിക വാസികളും…