ധാതുലവണ മിശ്രിതം വിതരണം ചെയ്തു

മൂപ്പൈനാട് മൃഗാശുപത്രിയിൽ ക്ഷീര കർഷകർക്കുള്ള ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം അധ്യക്ഷനായിരുന്നു. വെറ്ററിനറി ഡോ. ശർമ്മദ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ, ക്ഷീരസംഘം…

സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു

വയനാട് ജില്ലാ സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂഒവിഎച്ച്എസ്എസിൽ നടന്ന സംസ്കൃത ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതം പ്രശ്നോത്തരി മത്സര വിജയികൾക്കും, സ്കോളർഷിപ്പ് പരീക്ഷാ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ…

നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണം:ഡോ. തോമസ് ഐസക്

നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണമെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്ക്‌. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ…

ബാണാസുര ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പടിഞ്ഞാറത്തറ: കുറ്റിയാംവയൽ മംഗലംകുന്ന് ഉന്നതിയിലെ ശരത് ഗോപി (25) ആണ് മരിച്ചത്.കുറ്റിയാംവയൽ ഫോറസ്റ്റ് ഓഫീസിന് സമീപം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നീന്തുന്നതിനിടെ ആഴമേറിയ ഭാഗത്ത് താഴ്ന്നു പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൽപ്പറ്റ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. ശക്തമായ മഴയെയും…

എസ്പിസി യൂണിറ്റുകൾക്ക് ബാന്റ് സെറ്റ് വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മൂന്ന് സ്കൂളുകളിലെ എസ്പിസി യൂണിറ്റുകൾക്ക് ബാന്റ് സെറ്റ് വിതരണം ചെയ്തു. വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ നടന്ന വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. 14 ലക്ഷം രൂപ ചെലവിൽ വെള്ളമുണ്ട…

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ക്യാമ്പയിൻ

സുൽത്താൻ ബത്തേരി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ചെതലയം ആറാം മൈലിൽ നടന്ന പരിപാടിയിൽ ഹരിത കർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പ്രാദേശിക വാസികളും…

ആധാരം എഴുത്തുകാർക്ക്‌ആദരം നൽകി

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻആധാരം എഴുത്തുകാർക്കുംഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്‌എ.ജി പുഷ്പ്പൻ അധ്യക്ഷത…

ഹാഷിമിനെ അനുമോദിച്ചു

പനമരം: ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റിയിൽ ‘പ്രകാശ പ്രതികരണ ശേഷിയുള്ള മോളിക്കുലർ മെഷീനുകളുടെ രൂപകൽപനയും പ്രവർത്തന സംയോജനവും’ എന്ന വിഷയത്തിൽ ഉന്നത ഗവേഷണത്തിന് പ്രവേശനം ലഭിച്ച കാപ്പും ചാൽ ഡബ്ല്യു.എം.ഒ. ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർഥി മുഹമ്മദ്…

പൊഴുതന ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകൾ തെളിയുന്നു

വന്യമൃഗ ശല്യം രൂക്ഷമായ പൊഴുതന ഗ്രാമപഞ്ചായത്തിന് വനം വകുപ്പ് തെരുവ് വിളക്കുകൾ കൈമാറി. കൽപ്പറ്റ റേഞ്ച് പരിധിയിൽ വരുന്ന പൊഴുത ഗ്രാമപഞ്ചായത്തിലെ കറുവന്തോട്, സേട്ട്ക്കുന്ന് – മേൽമുറി ഭാഗങ്ങളിൽ സ്ഥാപിക്കാനായി ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങി നൽകിയ 14 തെരുവു…

സംസ്ഥാന കർഷക അവാർഡ്; അഭിമാന നേട്ടവുമായി മീനങ്ങാടി

സംസ്ഥാന കർഷക അവാർഡിൽ കാർഷിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള സി അച്ച്യുതമേനോൻ സ്മാരക അവാർഡ് നേടി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരത്തിൽ മൂന്നാം സ്ഥാനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജ്യോതി സി ജോർജും കരസ്ഥമാക്കി. സുസ്ഥിര കാർഷിക…