ഇനി ഫോണ്‍ നമ്പറില്ലാതെയും വാട്സ്ആപ്പില്‍ മെസേജ് അയക്കാം
ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും. നിലവില്‍…
മറ്റൊരാളുടെ അക്കൗണ്ടില്‍ ഉല്‍പ്പന്നം വാങ്ങിയാലും നഷ്ടപരിഹാരത്തിന് അര്‍ഹത, ടിവി കേടായ പരാതിക്കാരന് 46,096 രൂപ നല്‍കണം; ഉപഭോക്തൃ കോടതി വിധി
കൊച്ചി: സുഹൃത്തിന്റെ ഓണ്‍ലൈന്‍ അക്കൗണ്ട് മുഖേന ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നത്തിന്മേല്‍ പരാതിയുണ്ടായാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന വാദം ജില്ലാ ഉപഭോക്തൃ കോടതി തള്ളി. വാങ്ങിയ ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന്…
ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും.രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ…
അറ്റകുറ്റപ്പണി: പാസ്പോര്‍ട്ട് സേവനം മൂന്ന് ദിവസം തടസ്സപ്പെടും
കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്പോര്‍ട്ട് സേവനം മുടങ്ങുക. ഓഗസ്റ്റ് 30ന് എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍…
മോദി സര്‍ക്കാരിന് ആശ്വാസം; രാജ്യസഭയില്‍ ഭൂരിപക്ഷം തികച്ച് എന്‍ഡിഎ
ന്യൂഡല്‍ഹി: രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് അടക്കം ബിജെപിയുടെ ഒന്‍പത് അംഗങ്ങള്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് അംഗങ്ങള്‍ എത്തുകയും ചെയ്തതോടെയാണ് എന്‍ഡിഎ ശക്തമായ നിലയിലെത്തിയത്. ബിജെപിയുടെ അംഗബലം 96 ആയി ഉയര്‍ന്നു. എന്‍ഡിഎയുടേത് 112…
പാഠം ഒന്ന് അതിജീവനംമേപ്പാടി സ്കൂള്‍ തുറന്നു
· മുണ്ടക്കൈ വെള്ളാര്‍മല സ്കൂള്‍ പ്രവേശനോത്സവം സെപ്തംബര്‍ 2ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അണപൊട്ടി ഒഴുകിയ സങ്കടങ്ങള്‍ നിറഞ്ഞ ക്ലാസ്സുമുറികളില്‍ അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ തുറന്നു. ദുരിതബാധിതര്‍ക്കും ഉറ്റവര്‍ക്കുമായി ആഴ്ചകളായി തുറന്നിട്ട മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ദുരന്തകടലുകള്‍ താണ്ടി ചൊവ്വാഴ്ച അധ്യയനം തുടങ്ങിയത്.…
വിദ്യാർത്ഥികൾക്ക്ആധികാരിക തിരിച്ചറിയൽ രേഖ കൈമാറി
മൊതക്കര:ജി.എൽ.പി.എസ് മൊതക്കാരയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ സവിശേഷാൽ ആധികാരിക തിരിച്ചറിയൽ രേഖയുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ഹെഡ്മാസ്റ്റർ എം മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പോലീസുദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുസ്തകങ്ങള്‍ പുറത്തിറക്കി വയനാട് പോലീസ്
കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘കേസന്വേഷണം iCOPSലൂടെ’, ‘ജാഗ്രത’ (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം) എന്നീ പുസ്തകങ്ങള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല് മീണ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് കൈമാറിയാണ്…
അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും സ്ഥാനം ഒഴിഞ്ഞു; ഭരണസമിതി പിരിച്ചുവിട്ടു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന് രഞ്ജിത്…
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും…
