ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്; വിദേശത്തേക്ക് കടക്കാൻ സാധ്യത

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര…

നന്മയുള്ള പൊലീസുകാരി, മൃതദേഹം വിട്ടുകിട്ടാൻ വളയൂരി നൽകി, ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി; അപർണയുടെ നന്മ ഇതാദ്യമല്ല

തൃശൂര്‍: അവസരോചിത ഇടപെടലിലൂടെ രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണ ലവകുമാർ നേരത്തെയും നിരാലംബരെ സഹായിച്ച വ്യക്തി. കാൻസർ രോ​ഗികൾക്ക് മുടി മുറിച്ച് നൽകിയും മൃതദേഹം വിട്ടുകിട്ടാൻ സ്വർണവള നൽകിയും മുമ്പും അപർണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കാൻസർ…

തൊഴിലുറപ്പ് തട്ടിപ്പ് മുഴുവൻ പഞ്ചായത്തുകളിലും അന്വേഷണം നടത്തണം

കൽപറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ മാത്രം തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ രണ്ട് വർഷത്തിനിടയിൽ കോടികളുടെ തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത് ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിൽ ധാരണയായാൽ സമഗ്രമായ തട്ടിപ്പ് നടത്താൻ സാധ്യതയുള്ള മേഖലയാണ് തൊഴിലുപ്പ് പദ്ധതി ഒരു പഞ്ചായത്തിൽ മാത്രം കോടികളുടെ അഴിമതി പുറത്ത്…

ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

സുൽത്താൻ ബത്തേരി: ബത്തേരിയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ 200 ഗ്രാമോളം വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ എടക്കുളം സ്വദേശി സി.പി. ഇർഷാദ് (23) ആണ് പിടിയിലായത്. ജില്ലയിലെ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. ശനിയാഴ്ച…

കമ്പളക്കാട്: വെണ്ണിയോട് ചെറുപുഴപ്പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് (24) ആണ് മരിച്ചത്.

ഇന്ന് (ഓഗസ്റ്റ് 11) രാവിലെയോടെയാണ് മൃതദേഹം പുഴയുടെ സമീപത്തായി കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

സംഘാടക സമിതി രൂപികരിച്ചു

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും രണ്ടാം ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഓഗസ്റ്റ് 18ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി…

പ്രായത്തെ തോല്‍പ്പിച്ച് പഠിതാക്കള്‍; ഏഴാം തരം തുല്യതാ പരീക്ഷക്ക് തുടക്കമായി

സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പഠിതാവ് പി പി സജീവന് ചോദ്യപേപ്പര്‍ നല്‍കി നിര്‍വഹിച്ചു. ആദ്യ ദിനത്തിൽ…

മെനു ചേഞ്ചിൽ കുട്ടികൾ ഹാപ്പിയാണ്; എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറും ഇഷ്ട വിഭവം

പരിഷ്ക്കരിച്ച സ്കൂൾഉച്ച ഭക്ഷണ മെനുവിൽ ഹാപ്പിയാണ് കൽപ്പറ്റ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വിഭവ സമൃദ്ധവും പോഷകസമൃദ്ധവുമായ വിഭവങ്ങളൊരുക്കുന്നതിന്റെ ഭാഗമായികല്പറ്റ സ്കൂളിൽ മൂന്ന് തരം കറികളും ഉപ്പേരിയുമാണ് നൽകുന്നത്. ഇതിന് പുറമെ,…

28 ഡയാലിസിസ് രോഗികള്‍ക്ക്  ധനസഹായം വിതരണം ചെയ്തു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 28 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ടി സിദ്ദീഖ് എംഎല്‍എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തും ജനകീയ ഹോംകെയര്‍ കമ്മിറ്റിയും യോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍ വിഭവ സമാഹരണം നടത്തുകയും അങ്ങിനെ ലഭ്യമാവുന്ന തുക ഉപയോഗിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ…

ആധാര്‍ ചതിച്ചു;16കാരി പ്രസവിച്ച സംഭവം,തെറ്റായ വിവരം നല്‍കി ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,കേസ്

കൊച്ചി: ഫോര്‍ട്ടുകൊച്ചി താലുക്ക് ആശുപത്രിയില്‍ 16 കാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തെറ്റായ വിവരം നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. കഴിഞ്ഞ മാസം 23നായിരുന്നു പ്രസവം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ മാതാവിന്റെ ആധാര്‍ വിവരങ്ങള്‍ കുടി കൊടുത്തിരുന്നു. ഇതോടെയാണ് വിവരം…