സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ തുടങ്ങി

കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമായി. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ആര്‍ച്ചറി, ഫെന്‍സിംഗ്, വോളിബോള്‍, സെപക്താക്രോ, ഖൊ-ഖൊ, റസ്‌ലിംഗ്, ക്രിക്കറ്റ് എന്നിവയിലാണ് 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം. ഫുട്‌ബോള്‍, ക്രിക്കറ്റ്,…

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ മികച്ച…

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വയനാട് ഡെയ്‌ലി | പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെയും…

അഖില വയനാട് എസ്.സി,എസ്.ടി ഫുട്ബോൾ ടൂർണമെൻ്റ്

ഏച്ചോം: തുടി മുപ്പതാം വാർഷികത്തിന്റെയും ആദിവാസി ഗ്രാമോത്സവത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ഏച്ചോം തുടി സാംസ്കാരിക കലാ കേന്ദ്രം, സർവോദയ എച്ച്.എസ്.എസ്, മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ്…

ചെങ്ങോട്ടുകുന്ന്-ഓലഞ്ചേരി റോഡിന്റെ ഭാഗം.

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെട്ട ചെങ്ങോട്ടുകുന്ന്-ഓലഞ്ചേരി റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡിന്റെ പലഭാഗങ്ങളിലും കല്ലുകള്‍ ഇളകിക്കിടക്കുകയാണ്. ഡ്രൈവര്‍മാര്‍ സാഹസപ്പെട്ടാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വതയല്ലാതായി. മന്ത്രി ഒ.ആര്‍. കേളു, പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തംഗം…

കുറുമ്പാലക്കോട്ട വ്യൂ പോയിൻ്റ് ശുചീകരിച്ചു

കുറുമ്പാലക്കോട്ട :വിമുക്തിയുടെ ഭാഗമായി കൽപറ്റ എക്സൈസ് റേഞ്ച് ഓഫിസും കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെൻ്റ് വിൻസൻ്റ് കോളനി ടിടിയിലെ വിദ്യാർഥികളുമായി ചേർന്ന് പ്രഗതി 2026 സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി ഇന്നു രാവിലെ വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ…

നിതിൻ രാജിൻ്റെ മരണം: ‘ഇന്‍സ്റ്റാ പേ’ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്ന് എഫ്‌ഐആര്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വർഷ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍.…

‘ഇത് രാഷ്ട്രീയ നോട്ടു നിരോധനം’; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, ‘മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം’

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു. ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. സ്ത്രീ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇത് രാഷ്ട്രീയമായ നോട്ട് നിരോധനമാണ്.’ ശശി തരൂര്‍ പറഞ്ഞു. നോട്ടു നിരോധനത്തിന് കാട്ടിയ അതേ…

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു. ഐസിയു ഉടൻ…

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു മാനന്തവാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും…