മകളെ യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയില്‍പെട്ട് മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ട്രെയിനിന് അടിയില്‍പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തെന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. നഴ്‌സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. സേലത്ത് രണ്ടാം വര്‍ഷ നഴ്‌സിങ്…

മിന്നിത്തിളങ്ങി സ്വര്‍ണം; ആദ്യമായി 80,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 80,000 കടന്നു. ഇന്ന് പവന് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 80,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വില ആദ്യമായി 10000 കടന്നു. ഗ്രാമിന്…

‘ഞാന്‍ എവിടേയും പോയിട്ടില്ല, ജനങ്ങളുടെ മുന്നില്‍ തന്നെ ജീവിച്ചു മരിക്കും’; ആരോപണങ്ങള്‍ക്കിടെ വേടന്‍ വീണ്ടും വേദിയില്‍

ആരോപണങ്ങള്‍ക്കിടെ വീണ്ടും വേദിയിലെത്തി റാപ്പര്‍ വേടന്‍. താന്‍ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നില്‍ ജീവിച്ചു മരിക്കാനാണ് വന്നതെന്നും വേടന്‍ പരിപാടിക്കിടെ പറഞ്ഞു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി…

നാവികസേന ഉദ്യോഗസ്ഥനായി ചമഞ്ഞ് ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു; ആള്‍മാറാട്ടക്കാരനായി വ്യാപക തിരച്ചില്‍

മുംബൈ: നാവികസേന ഉദ്യോഗസ്ഥന്റെ വേഷമിട്ടെത്തിയ അജ്ഞാതന്‍ ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു. ഇന്‍സാസ് റൈഫിളും 40 തിരകളുമായാണ് അജ്ഞാതന്‍ കടന്നുകളഞ്ഞത്. മുംബൈ കൊളാബയിലെ നേവി റസിഡന്‍ഷ്യല്‍ ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രവേശനത്തിന് നിയന്ത്രണമുള്ള മേഖലയില്‍ കടന്ന അജ്ഞാതന്‍, കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍…

നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു

നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു 12പേർക്ക് പരുക്ക് മാനന്തവാടി:വെള്ളമുണ്ട പുളിഞ്ഞാൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 12 പേർക്കു പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്പലവയൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് നവീകരിച്ചു

അമ്പലവയൽ :ഗ്രാമ പഞ്ചായത്തിലെ പുതിയ ഓഫിസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫിസ് കെട്ടിടവും ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫിസിന്റെയും മാതൃകാ ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനവും…

സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപിച്ചു

കോറോം : സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത…

ഓണപ്പാട്ടുകളുമായിപത്മപ്രഭ പാട്ടരുവി

കൽപറ്റ : കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടിയായ പാട്ടരുവി 26-ാമത് പതിപ്പ് ഓണപ്പാട്ടുകളാൽ സമൃദ്ധമായി.മലയാള സിനിമയിലെയും ലളിത ഗാനങ്ങളിലെയും ഓണപ്പാട്ടുകൾ വയനാട്ടിലെ ഗായകർ അവതരിപ്പിച്ചു.എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. എസ്. എ. നസീർ മുഖ്യതിഥിയായി. ഗ്രന്ഥലയം…

മിനി ബൈപാസ് റസിഡന്റ് അസോസിയേഷൻ ഓണാഘോഷം നടത്തി.

മാനന്തവാടി: മാനന്തവാടി മിനി ബൈപാസ് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി.അംഗണ പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ നടന്നു. സമീർ മഠത്തിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റജി വടക്കയിൽ അദ്ധക്ഷത വഹിച്ചു, മുനീർ പാറക്കടവത്ത്. മിനി…

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി.

ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പങ്കാളികളായ മുഴുവന്‍ ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും പൂര്‍ണ്ണമായും സൗജന്യമായും സ്വന്തം ചെലവിലുമാണ് പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളത്.പൂർണമായുംജനങ്ങളുടെ സഹകരണത്തോടെയാണ് തികച്ചും ശാസ്ത്രീയവും ഗൗരവമാർന്നതുമായ…