‘ഞാന്‍ എംഎല്‍എ ആകാന്‍ യോഗ്യന്‍’; ചിന്തിക്കാന്‍ മൂന്നുമാസം സമയമുണ്ടെന്ന് തൃശൂര്‍ മേയര്‍

തൃശൂര്‍: താന്‍ എംഎല്‍എയാകാന്‍ യോഗ്യനെന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. സ്ഥാനമൊഴിയുന്നതോടെ മൂന്നുമാസം വിശ്രമിക്കുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുണ്ടാവില്ലെന്ന് മേയര്‍ നേരത്തേ പറഞ്ഞിരുന്നു. ബിജെപിയുടെ എംഎല്‍എ സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താന്‍ എംഎല്‍എ ആകാന്‍…

“തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”

പുൽപ്പള്ളി : സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽവിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ് എം.കെ. സാലി അദ്ധ്യക്ഷത വഹിച്ചു.വിമുക്തി മിഷൻ…

തദ്ദേശ തിരഞ്ഞെടുപ്പ്: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യുവവോട്ടർമാരുടെ കൂട്ടപ്പലായനം

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കിടെ വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്ന് യുവതലമുറയുടെ കൂട്ടപ്പലായനം വ്യക്തമാകുന്നു. ഇതോടെ, ഈ മലയോര മേഖലകളിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ വീടുകൾ…

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ

കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സർഗ്ഗവിചാര സദസ്സ് കൽപ്പറ്റയിൽ ഉദ്ഘാടനം…

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ്…

ഡല്‍ഹി സ്‌ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, ആശങ്കാജനകമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ അവലോകനം…

മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ചന്ദ്രന്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍

കൊച്ചി: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) യുഡിഎഫ് സ്ഥാനാര്‍ഥിയായി സുഭാഷിനെ പരിഗണിച്ചിരിക്കുന്നത്. 2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്കു ടൂര്‍പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ പോയിന്റില്‍ 600 അടി…

‘രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടിത്തേച്ചു’; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൊട്ടിത്തെറി, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി രാജിവച്ചു

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഞാന്‍, കഴിഞ്ഞ 16 വര്‍ഷക്കാലമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി,കോവളം നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി, വിഴിഞ്ഞ മണ്ഡലം…

സംസ്ഥാനത്തെ പൊതുമേഖലയിലെ 27 സ്ഥാപനങ്ങൾ ലാഭത്തിൽ; അർധവാർഷിക കണക്ക് പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് സാമ്പത്തിക പാദങ്ങളിലെ കണക്കുകൾ വിശദീകരിച്ചുള്ള കണക്ക് സംസ്ഥാന സർക്കാർ പുറത്തുവിട്ടു. സംസ്ഥാന സർക്കാരിന് കീഴിലെ 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ 27 എണ്ണം…

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍ വിലയിരുത്തി. ഫോം വിതരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും…