മങ്കട സദാചാര കൊലക്കേസ്: അഞ്ചു പ്രതികൾക്കും ജീവപര്യന്തം

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ…

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തന്നെ കേസില്‍…

‘പള്ളികള്‍ക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതു തടയണം’, ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മതപരമായ നിര്‍മിതികള്‍ക്ക് മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേര് നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. കേസ് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അറിയിക്കുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ പിന്നീട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.…

അരലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടും; എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. 53,229 പേരാണ് അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം…

വീഴ്ച പറ്റി, ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ഷാഹിദ; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്

ആലപ്പുഴ: വീട്ടമ്മയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്. ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജികുമാര്‍, ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ അനസൂയ, ഫോറന്‍സിക് വിഭാഗത്തിലെ…

സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; 1,14,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപയാണ് താഴ്ന്നത്. 114,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,315 രൂപ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷം…

‘ഇടം കൈയന്‍ ബാറ്റര്‍മാര്‍ ഇഷ്ടം പോലെ, സഞ്ജു ബഞ്ചിലും’… ഇന്ത്യയെ കാത്ത് അപ്പുറത്തുണ്ട് ‘സ്പിന്‍ പട’

മുംബൈ: ടി20 ലോകകപ്പില്‍നാലില്‍ നാല് ജയങ്ങളുമായി സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ ആശ്വാസത്തേക്കാള്‍ ആശങ്കയാണ് ടീം ഇന്ത്യ നിലവില്‍ നേരിടുന്നത്. ടീമിന്റെ പ്രകടനത്തില്‍ അസ്ഥിരത മുഴച്ചു നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. ബാറ്റിങില്‍ പ്രശ്‌നങ്ങളുണ്ടെന്നു തുറന്നു സമ്മതിക്കുകയാണ് സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ. സ്പിന്നര്‍മാരെ…

‘വിവാഹ സമ്മാനമായി വധുവിന് 100 കിലോ അരിയും ആട്ടിന്‍കുട്ടിയും’; സ്ത്രീധനത്തെ പൊളിച്ചെഴുതുന്ന അഞ്ചുനാട്ടുകാര്‍

തൊടുപുഴ: സ്ത്രീധനം എന്ന സമ്പ്രദായം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ള കേരളത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന ഒരു പ്രദേശമുണ്ട്. കേരളത്തില്‍ ഇടുക്കിയുടെ മലയോര പ്രദേശത്തും തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ചെറിയ സമൂഹം. അഞ്ചുനാട്, എന്നറിയപ്പെടുന്ന മറയൂര്‍,…

ഹരിത കര്‍മ്മസേന അംഗങ്ങളെ അനുമോദിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേന അംഗങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്റഎ നേതൃത്വത്തില്‍ അനുമോദിച്ചു. മേപ്പാടി, തരിയോട്, പനമരം, നൂല്‍പ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ഹരിതകര്‍മ്മസേന അംഗങ്ങളെയാണ് അനുമോദിച്ചത്. പരിപാടിയുടെ ഭാഗമായി അക്കൗണ്ട്‌സ് ആന്‍ഡ് ബുക്ക് കീപ്പിങ്, ആരോഗ്യവും…

കൽപ്പറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ്. പൂർണമായും…