‘ഒരു നിവേദനം ഉണ്ട്’; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കാര്‍ തടഞ്ഞ് മധ്യവയസ്‌കന്‍, സുരക്ഷാ വീഴ്ചയെന്ന് ബിജെപി

കോട്ടയം: നിവേദനം നല്‍കാനുണ്ടെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കാറിന് മുന്നില്‍ തടഞ്ഞ് മധ്യവയസ്‌കന്‍. കോട്ടയത്ത് കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് നിവേദനവുമായി എത്തിയത്. നിവേദനം നല്‍കാനെത്തിയ ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. തനിക്ക്…

ഓയിസ്ക ഇന്റർനാഷണൽ ടോപ് ടീൻ ജില്ലാതല മത്സരം

മീനങ്ങാടി: ഓയിസ്ക ഇന്റർനാഷണൽ മിൽമ യുമായി ചേർന്നു സംസ്ഥാനതലത്തിൽ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ടോപ്ടീൻ ടാലെന്റ് മത്സര പരീക്ഷയുടെ ജില്ല തല മത്സരം ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ വെച്ച് സ്റ്റേറ്റ് സെക്രട്ടറി വിന യകുമാർ അഴീപ്പുറത്ത് ഉത്ഘാടനം ചെയ്തു.…

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു

മാനന്തവാടി:നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിച്ച് എടവക ഗ്രാമ പഞ്ചായത്തിന് കൈമാറിയ കല്ലോടി ശുചിമുറി സമുച്ചയത്തിന്റെ…

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

പനമരം . പനമരം ഗവ:ഹയര്‍ സെക്കന്‍ററി സ്കൂളിലെ കൗമാര വിദ്യാര്‍ത്ഥികള്‍ക്കായി ടീൻസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗം, പോക്‌സോ നിയമം എന്നീവിഷയങ്ങളില്‍ ക്ലാസ് സംഘടിപ്പിച്ചു.അനില വി എബ്രഹാം (സൈക്കോളജിസ്റ്റ്, ഫാമിലി കൗണ്‍സീലര്‍,കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍)ക്ലാസിനു നേതൃത്വം നല്‍കി. എച്ച് എം ഷീജ…

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച – വിഡിയോ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല യാത്രയില്‍ സുരക്ഷാ വീഴ്ച. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. പൊലീസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന്…

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; രണ്ടുദിവസത്തിനിടെ കൂപ്പുകുത്തിയത് 4080 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് പവന് 2480 രൂപയാണ് കുറഞ്ഞത്. 93,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 310 രൂപയാണ് കുറഞ്ഞത്. 11,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

താമരശ്ശേരി സംഘര്‍ഷം: 320 ലേറെ പേര്‍ക്കെതിരെ കേസ്; തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്ന് എഫ്‌ഐആര്‍

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 320 ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ നാല് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വധശ്രമത്തിന് 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും…

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതിവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും…

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്: മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് വെട്ടം ക്യാമ്പ് സമാപിച്ചു

മാനന്തവാടി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വെട്ടം എന്ന പേരിൽ ആനക്കാംപൊയിൽ വെച്ച് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം…

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു

മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി ശോഭ…