വോട്ടര്‍ പട്ടിക പുതുക്കൽ : ഓഗസ്റ്റ് 12 വരെ നീട്ടി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു

പാലക്കാട് നെന്മാറയിലും മുണ്ടൂരിലും കാട്ടാനകളുടെ ആക്രമണം; വിളകൾ നശിപ്പിച്ചു

പാലക്കാട് നെന്മാറയിലും മുണ്ടൂരിലും കാട്ടാനകളുടെ ആക്രമണം. നെന്മാറ വിത്തനശേരിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വിളകൾ നശിപ്പിച്ചു. മുണ്ടൂർ പുളിയംപുള്ളിയിലും ഒറ്റയാന ആക്രമണം ഉണ്ടായി. വീടിൻ്റെ ചുവരിൽ ആന കൊമ്പ് കൊണ്ട് കുത്തി നശിപ്പിച്ചു. പുളിയംപുള്ളി സ്വദേശി പ്രദീപിൻ്റെ വീട്ട് മുറ്റത്താണ് ആന എത്തിയത്.…

മൂന്ന് വർഷമായി കോമയിൽ, അവയവദാനത്തിന് സമ്മതിച്ച് കുടുംബം; സർജറിക്ക് തൊട്ടുമുമ്പ് കണ്ണുതുറന്ന് 38 കാരി

ന്യൂ മെക്സിക്കോ: മൂന്ന് വർഷമായി കോമയിലായിരുന്ന യുവതി അവയവദാന ശസ്ത്രക്രിയക്ക് തൊട്ടു മുമ്പ് കണ്ണു തുറന്നു. ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിയിലുള്ള പ്രെസ്ബിറ്റീരിയൻ ആശുപത്രിയിൽ ആണ് സംഭവം. 38 കാരിയായ ഗാലെഗോസ് എന്ന യുവതിയാണ് ശസ്ത്രക്കിയക്ക് തൊട്ടു മുമ്പ് ജീവൻ തിരിച്ച് പിടിച്ചത്.…

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്നു;പൂട്ടിട്ട് സംസ്ഥാന സർക്കാർ, 51 ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരെ പൂട്ടി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പല തവണ…

‘സുഖിനോ ഭവന്തു ‘ഹിരോഷിമ ദിനം സംഘടിപ്പിച്ചു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ‘സുഖിനോ ഭവന്തു ‘ഹിരോഷിമ ദിനം സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികളും സഡാക്കോ കൊക്കുമേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞയിലണി ചേർന്നു. യുദ്ധവിരുദ്ധ മുദ്രാവാക്യം, പ്രശ്നോത്തരി ,പരിസര ശുചീകരണം, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ സുഖിനോ ഭവന്തുവിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ, സീനിയർ…

വയനാട് ഫണ്ട് തട്ടിപ്പ്: ലീഗിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു

ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ആയി പിരിച്ച ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗിൽ ഉള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഉടമകൾ തോട്ട ഭൂമിയാണ് വിറ്റതെങ്കിൽ തോട്ടഭൂമി എന്തിന് ഇത്ര വില കൊടുത്തു വാങ്ങി എന്നതാണ് വലിയ വിഷയം ആകുന്നത്. പനമരം പഞ്ചായത്തിൽ…

മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തിൽ ചെറിയ കാര്യങ്ങൾ പോലും…

ചുരം ബൈപാസ് റോഡ് : സമര ജാഥ സെപ്റ്റംബർ 17 ന്

കൽപറ്റ : നിർദ്ദിഷ്ട വയനാട് ചുരം ബൈപാസ് (തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട്) റോഡ് യാഥാർഥ്യമാക്കുന്നതിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപനസമിതിയും സംയുക്തമായി സമര ജാഥ നടത്തും. സെപ്റ്റംബർ 17നു രാവിലെ 9 മണിക്ക്…

ലോറി മറിഞ്ഞു; ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

ബത്തേരി : മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഇന്നു (വ്യാഴം) പുലർച്ചെ 4.30 ന് മൂലങ്കാവ് ക്ലൂണി സ്കൂളിനു സമീപമായിരുന്നു അപകടം. കണ്ണൂരിൽ നിന്നു നെല്ലൂരിലേക്ക് പ്ലൈവുഡുമായി പോകുന്ന ലോറി, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ…

വയനാട് അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം നടത്തി

കൽപ്പറ്റ: വയനാട് ജില്ലാ അപ്‌ഹോൾസ്റ്ററി വർക്കേഴ്‌സ് അസോസിയേഷൻ കൽപ്പറ്റയിൽ വെച്ച് നടത്തിയ താലൂക്ക് മെമ്പർഷിപ്പ് വിതരണം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷീർ മരക്കാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അപ്‌ഹോൾസ്റ്ററി തൊഴിലാളികളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഈ കൂട്ടായ്മ…