ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തും: പി.ഡി.എന്‍.എ സംഘം
സംഘം വിവിധ മേഖലകളില്‍ പഠനം ആരംഭിച്ചു ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പി.ഡി.എന്‍.എ (Post Disaster Needs Assessment)സംഘം നടത്തുന്നതെന്ന് ടീം ലീഡര്‍ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.ആര്‍ പ്രദീപ്കുമാര്‍ പറഞ്ഞു. ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍…
തിരച്ചില്‍ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
പഠന സംഘത്തോടൊപ്പം മന്ത്രി ദുരന്തമേഖല സന്ദര്‍ശിച്ചു കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ്- സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കളക്ട്രേറ്റില്‍ പറഞ്ഞു. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത്…
ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ കൂടി; നിര്‍ണായക നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകള്‍. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാര്‍ഗില്‍ എന്നിങ്ങനെ…
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…
ചെലവ് 35 രൂപ മാത്രം, മിനിറ്റുകള്‍ക്കകം റിസല്‍റ്റ്; പുതിയ ക്ഷയ രോഗ നിര്‍ണയ സാങ്കേതികവിദ്യയുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: കേവലം 35 രൂപയ്ക്ക് രോഗിയുടെ കഫം ഉപയോഗിച്ച് ക്ഷയ രോഗം നിര്‍ണയിക്കാന്‍ കഴിയുന്ന പരിശോധനാ സാങ്കേതികവിദ്യ വികസിപ്പിച്ചു. മെഡിക്കല്‍ ഗവേഷണ രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഐസിഎംആര്‍ ആണ് പുതിയ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. അസം ദിബ്രുഗഡിലെ പ്രാദേശിക കേന്ദ്രം വികസിപ്പിച്ച…
സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6695 രൂപ നല്‍കണം. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍…
കൈയില്‍ സിഗരറ്റും ചായക്കപ്പും; നടന്‍ ദര്‍ശന് ജയിലില്‍ വിഐപി പരിഗണന, വിവാദം
ബംഗളൂരു: കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ മറ്റു അന്തേവാസികള്‍ക്കൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുകയും ചായ കുടിക്കുകയും ചെയ്യുന്ന ചിത്രം വൈറല്‍. ചിത്രം പുറത്തുവന്നതോടെ പരപ്പന അഗ്രഹാരയിലെ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍ താരത്തിന് ജയില്‍ അധികൃതര്‍ ‘വിഐപി’…
ഉരുള്‍പൊട്ടല്‍: കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും; തിരച്ചില്‍ ഇന്നും തുടരും
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘമാകും ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെത്തി പഠനം നടത്തുക. ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച്…
സിദ്ദിഖിന് പകരം ആര്?; അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് നാളെ; ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാന്‍ പൊലീസ്
കൊച്ചി: ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന്‍ സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും. സിദ്ദിഖ് ഒഴിഞ്ഞതിനെത്തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്. താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള…
കാർ യാത്ര; പിൻ സീറ്റിലും ‘ബെൽറ്റ്’ കർശനമാക്കുന്നു
തിരുവനന്തപുരം: സുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ…
