കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും തുടരുമെന്ന് താരം പറഞ്ഞു. അടുത്ത ടി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കേയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍…

സ്ത്രീകളിലെ പ്രധാനപ്പെട്ട രണ്ടാമത്തെ അ‍‍ർബുദം; പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂളുകളിലെത്തി എച്ച്പിവി വാക്സിൻ നൽകും

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍…

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കാമെന്ന്…

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമയ്ക്ക് എതിരെ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി മുകുന്ദ പാണ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മതിയായ അനുമതികള്‍ ഇല്ലാതെയാണ്…

കമ്പളക്കാടിന്റെ കായിക സ്വപ്നങ്ങൾക്ക് നിറമേകി കമ്പളക്കാട് സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കം..

കമ്പളക്കാട്. നീണ്ട കാത്തിരിപ്പിനൊടുവിൽ കമ്പളക്കാട് പ്രദേശത്തെ കായിക പ്രേമികൾക്ക് പുത്തനുണർവ്വ് നൽകിക്കൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് വയനാട് വികസന പദ്ധതിയിൽ ഒരു കോടി രൂപ നിർമ്മാണ ചിലവിൽ കമ്പളക്കാട് സ്റ്റേഡിയം പ്രവർത്തിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രൗണ്ടിൽ മണ്ണിട്ട് ഉയർത്തി, ഡ്രൈനേജുകൾ…

ഉത്തരവ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപറ്റ: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഇനങ്ങളിൽ നൽകേണ്ട 65000 കോടി രൂപ പിടിച്ച് വച്ച സർക്കാർ, 4% ക്ഷാമബത്ത മാത്രം അനുവദിച്ചതിനെതിരെ 135/2025 നമ്പർ ഉത്തരവ് കത്തിച്ച് പ്രതിഷേധം നടത്തി എൻ.ജി.ഒ അസോസിയേഷൻ.12-ാംശമ്പള പരിഷ്കരണം അട്ടിമറിച്ച സർക്കാർ, 6 ഗഡു ക്ഷാമബത്തയുടെ…

തരിയോട് പഞ്ചായത്തില്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങി

കാവുംമന്ദം: തരിയോട് പഞ്ചായത്തില്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അക്കാദമി ആരംഭിച്ചത്. കായിക സംസ്‌കാരമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 150 ഓളം കുട്ടികള്‍ അക്കാദമിയില്‍ പ്രവേശനം നേടി. ആധുനിക പരിശീലന ഉപകരണങ്ങള്‍, കുട്ടികള്‍ക്കു സ്‌പോര്‍ട്‌സ് കിറ്റ്, എഐഎഫ്എഫ്…

ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

പൊഴുതന പേരുങ്കോട മുത്താറി കുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റി യെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മേപ്പാടി പാല വയൽ സ്വദേശി ആര്യ ദേവ് (14) വയസ്സ് എന്ന കുട്ടിയാണ്…

തരിയോടിന് സ്വപ്നസാക്ഷാത്കാരം, ഫുട്ബോൾ അക്കാദമി ആരംഭിച്ചു.

കാവുംമന്ദം: തരിയോടിന്റെ സമഗ്ര കായിക വികസനവും കായിക സംസ്കാരമുള്ള പുതിയ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്ബോൾ അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി നിർവഹിച്ചു. തരിയോട്…

ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു

ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.