പുൽപ്പള്ളിയിലെ പൂട്ടുപൊളിച്ച് കുരുമുളക് മോഷണം നടത്തിയ മൂന്ന് പ്രതികളെ പിടികൂടി

പുൽപ്പള്ളി : ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിലെയും, ചേലൂരിലെ വീട് കവർച്ച നടത്തിയ പ്രതികളേയും പിടികൂടി. അനൂപ് ചെമ്പകപ്പുരയിൽ വടാനകവല, നൗഫൽ ചെകിടന്‍പീഡിയയിൽ ചെറ്റപ്പാലം. സിനാൻ കിഴക്കേ കണ്ടത്തിൽ ചെറ്റപ്പാലം എന്നിവരാണ് പ്രതികൾ. പുൽപ്പള്ളി പോലീസ്…

ഖുർആൻ പാരായണ മത്സരം – പരിയാരം അൽബിർറ് സ്കൂൾ കുരുന്ന് സംസ്ഥാന തല ഗ്രാൻഡ് ഫിനാലെയിലേക്ക്

കൽപ്പറ്റ : അൽബിർറ് സ്കൂൾസ് – ഇസ്തിഖാമ – വയനാട്, കൊടക്, കോഴിക്കോട് ഭാഗങ്ങളിലെ അൽബിർറ് സ്കൂളുകൾ ഉൾകൊള്ളുന്ന സോണൽ ഖുർആൻ പരായണ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി പരിയാരം അൽബിർറ് സ്കൂൾ കുരുന്നുകൾ അഭിമാനമായി. പ്രീ പ്രൈമറി ഒന്നാം…

ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ തിരുകി ‘അതിസാമര്‍ത്ഥ്യം’ വേണ്ട, മുന്നറിയിപ്പുമായി എംവിഡി

കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന വാഹനത്തില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ ഹെല്‍മെറ്റിനുള്ളില്‍ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി മുന്നറിയിപ്പ്. കൈകളില്‍ ഫോണ്‍ പിടിച്ചു…

‘അസംബന്ധങ്ങള്‍ക്കു നിന്നുകൊടുക്കാനില്ല, വേറെ പണിയുണ്ട്’; പ്രധാനമന്ത്രിയുടെ പരിപാടിക്കില്ലെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇടുങ്ങിയ…

‘കേരള’യെ ‘കേരളം’ ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്‍

കൊച്ചി: കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സമുദ്രത്തെയും നദികളെയും…

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; ‘കേരള വികസനത്തിന് വേഗം പകരും’

കൊച്ചി: കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂര്‍ സ്‌റ്റേഡിയം കവാടത്തിന് മുന്നില്‍ നിന്നുമായിരുന്നു മോദിയുടെ റോഡ് ഷോ. റോഡില്‍ കാത്തു നിന്ന ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയില്‍,…

വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി

വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ 265 ഗ്രന്ഥശാലകളും കേരള ഹരിത മിഷന്റെ നിബന്ധനകൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ട് ഹരിത ഗ്രന്ഥശാ ലകളായി. ഇതിനായി കഴിഞ്ഞ ഒരുവർഷമായി ജില്ലാ…

ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ സമുച്ചയം സജ്ജം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ കെട്ടിട സമുച്ചയം പ്രവർത്തനസജ്ജമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും കേന്ദ്രീകരിച്ചുള്ള ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സമുച്ചയം…

നന്മ വയനാട് ജില്ല സർഗ്ഗ വനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി.

ബത്തേരി :ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിൽ വച്ച് നന്മ വയനാട് ജില്ല സർഗ്ഗ വനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി കലാമണ്ഡലം, ഡോ:റെസി ഷാജിദാസ് സ്വാഗതം ആശംസിച്ചു. ജില്ല സർഗ്ഗ വനിതാ പ്രസിഡന്റ് ചന്ദ്രൻ അധ്യക്ഷ സ്ഥാനം വഹിച്ചു. ഡോ :ആര്യ എസ്…

പനമരത്ത് പടക്കംപൊട്ടി യുവാവിന് പരിക്കേറ്റു

പനമരം : ചുണ്ടക്കുന്നില്‍ പടക്കംപൊട്ടി യുവാവിന് കൈക്ക് പരിക്കേറ്റു. ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയിലാണ് സംഭവം.