സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കൽപ്പറ്റ അഡ്ലൈയ്ഡ് കൈതകൊല്ലിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകുന്നേരം നാലേമുക്കാലോടെയായിരന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട് ജില്ലയിൽ എട്ട് തട്ട് കടകൾ പൂട്ടിച്ചു

ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനു വൃത്തിഹീനമായതട്ടുകടകളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപകപരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് സുൽത്താൻബത്തേരി കേന്ദ്രികരിച്ചു നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ, പൊതുശുചിത്വ മാർഗനിർദേശങ്ങൾ എന്നിവയിൽ ഗുരുതരമായ ലംഘനങ്ങൾ…

കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു.

പാടിച്ചിറ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മുള്ളൻകൊല്ലി യും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു ഉദ്ഘാടനം ചെയ്തു. നൂറിൽ അധികം കർഷകർ പങ്കെടുത്ത…

റെയ്ഡിനിടെ ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

റെയ്ഡിനിടെ ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി. രക്ത സമ്മർദമുള്ള ഐ.പി ബിനുവിന് വൈദ്യ സഹായം വേണമെന്നു പ്രതി ഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. രേവന്ത്,ലെനിൻ…

RSS മേധാവി നാളെ കേരളത്തിൽ എത്തും; RSS ആഘോഷങ്ങളിൽ പങ്കെടുക്കും, നഗരത്തിൽ വൻ ഗതാഗത നിയന്ത്രണം

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തലസ്ഥാനത്തെത്തും. കേരളത്തിലെ RSS ആഘോഷങ്ങളിൽ പങ്കെടുക്കും. തിരുവനന്തപുരത്തും തൃശ്ശൂരിലും RSS ശദാബ്ദി പ്രഭാഷണം നടത്തും. 13 നു തിരുവനന്തപുരത്തും 14നു തൃശൂരിലും RSS സർസംഘചാലക് എത്തും. RSS നെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയും.…

മാസപ്പടി കേസ്: ടി വീണയ്ക്ക് വീണ്ടും ED സമൻസ്

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ബുധനാഴ്ച ഹാജരാകാൻ‌ നിർദേശം. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല. ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു.…

കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ്…

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു

ചുരം ഏഴാം വളവിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. വാൻ മരത്തിൽ തങ്ങിനിന്നതിനാൽ കൂടുതൽ താഴ്‌ചയിലേക്ക് പതിച്ചില്ല.

നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

മാനന്തവാടി: നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍. ദ്വാരക, പുലിക്കാട്, വെങ്ങിലോട്ട് ഉന്നതി, റെജിക്കുട്ടനെ(34)യാണ് മാനന്തവാടി പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ മാനന്തവാടി, പനമരം സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ ്രപതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു.22.05.2026…

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ…