CJP പ്രതിഷേധം: സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21 ദിവസമായി നിരാഹാരം തുടരുകയായിരുന്നു സോനം വാങ്ചുക്ക്. സിജെപി പ്രവർത്തകരുടെ എതിർപ്പ്…
വഖഫ് ബോർഡ് വിഷയം: ‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം
വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. ബി ജെ പി നേതാവിന്റെ ഹർജിയെ കോടതിയിൽ സർക്കാർ പിന്തുണച്ചത് ആരുടെ താല്പര്യമെന്ന് വിമർശനം. സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തൽ. വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ…
ഓർമയിൽ ജനനായകൻ; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്ക്ക് അടിയന്തരമായി പരിഹാരം കാണാനും സദാ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ അഭാവം കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലുമുണ്ടാക്കിയ ശൂന്യത ചെറുതല്ല. ആൾക്കൂട്ടമായിരുന്നു…
മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ വൻ നിക്ഷേപമില്ല; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു
കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ ട്വൻറിഫോറിന്. ആർട്സൺ ലിമിറ്റഡ് കമ്പനി, മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ വൻ നിക്ഷേപമില്ല. 10 കോടി മാത്രം മൂലധന നിക്ഷേപമുള്ള പദ്ധതിയാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്…
ഗവൺമെന്റ് പ്ലീഡർ നിയമന തർക്കം: പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി
ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് ആവശ്യപ്പെടും. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. പഠിച്ച കോളജിൽ വച്ച് അപമാനിതനായി…
പോക്സോ ; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ
മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ . പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ്…
കണിയാമ്പറ്റ മോഡല്‍ റെസിഡൻഷ്യൽ സ്‌കൂളില്‍ എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്
കമ്പളക്കാട് : കണിയാമ്പറ്റ മോഡല്‍ റെസിഡൻഷ്യൽ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്‌കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തി. കൃഷി വകുപ്പ് മന്ത്രി അഡ്വ :ടി സിദ്ധിഖ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കണിയാമ്പറ്റ…
സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
കുടുംബശ്രീ മിഷൻ നൂൽപ്പുഴ സിഡിഎസ് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായി യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ്കിറ്റ് വിതരണം ചെയ്തു. ജില്ലയിൽ അഞ്ച് സ്പെഷ്യൽ പ്രോജക്ടുകളാണ് നിലവിലുള്ളത്. അതിൽ നൂൽപ്പുഴ സിഡിഎസ് പരിധിയിലുള്ള 11 യൂത്ത് ക്ലബ്ബുകൾക്കാണ് കിറ്റ് നൽകിയത്. ജേഴ്സി, ചെസ്സ് ബോർഡ്, കാരംസ്…
ആശുപത്രികൾ രോഗീ സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകും
ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി രോഗീ പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ,പെരുമാറ്റ രീതി,സേവന ധാർമികത…
സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമം; സി ഐ പൊലീസ് കസ്റ്റഡിയിൽ
സ്റ്റേഷനിൽ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച സി ഐ കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം ഉണ്ടായത്. പൊലീസ് ഹെഡ്കോട്ടേഴ്സിലെ സി ഐ യെഹിയയെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് യെഹിയ സ്റ്റേഷനിൽ എത്തി പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചത്.…
