ജി സുധാകരന്‍ മയപ്പെടുമോ?, പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് സാധ്യത; ആകാംക്ഷയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍
ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സിപിഎം നേതാവ് ജി സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്താന്‍ സാധ്യത. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴയില്‍ എത്തും. അതിനിടെ ജി സുധാകരനുമായി…
മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ…
പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവ്, 60 രൂപ കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ…
കടത്തനാടന്‍ കളരി ഫൗണ്ടേഷന്‍ കല്‍പ്പറ്റയില്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു
കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്‍ കല്‍പ്പറ്റയില്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു. എസ്പി ഓഫീസിന് സമീപം മണിയങ്കോട് റോഡിലാണ് കളരി ആരംഭിക്കുന്നത്. ഉദ്ഘാടനം എട്ടിന് രാവിലെ 10.30ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കുമെന്ന് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എഫ്. തോമസ്…
കെജിഒഎ വയനാട് ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
കെജിഒഎ വയനാട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം ബത്തേരിയില്‍ ലോട്ടറി സെല്ലേഴ്‌സ് ആന്‍ഡ് ഏജന്റ്‌സ് ഫെഡറേഷന്‍(സിഐടിയു)സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി: അധ്യാപക ഭവനില്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന കെജിഒഎ 44-ാമത് വയനാട്…
ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു
താമരശ്ശേരി: ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ . അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ എന്ന ആൾ മരണപ്പെട്ടു… അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ…
പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് MDR ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണം: എസ്ഡിപിഐ
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് Major District Road (MDR) ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി .ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പ്രളയകാലത്ത് മാനന്തവാടി–തലപ്പുഴ പ്രധാന…
സ്വര്‍ണം കൈപ്പിടിയിലേക്ക്! ഇന്നും ഇടിവ്, ഒരാഴ്ചയിക്കിടെ 6,160 രൂപയുടെ കുറവ്, ഇനി വിലക്കുറവിന്റെ കാലമോ?
സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില. തുടര്‍ച്ചയായ നാലാം ദിവസവും വില താഴ്ന്നു. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 1,18,880 രൂപയിലുമെത്തി. 18 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 12,210…
എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു
വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കും. കാർഷിക മേഖലക്കും. ടൂറിസത്തിനും. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും പടിഞ്ഞാറത്തറ ടൗണിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസനത്തിനും ഊന്നൽ നൽകി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026 27 വർഷത്തേക്കുള്ള സമഗ്ര ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്…
