പരിസ്ഥിതി വിദഗ്ധന്‍ പ്രഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പ്പറ്റ: വിഖ്യാത പരിസ്ഥിതി വിദഗ്ധന്‍ പ്രഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള സമഗ്ര പഠനത്തിലും പരിസ്ഥിതി സംരക്ഷണത്തില്‍ പൊതുബോധം സൃഷ്ടിക്കുന്നതിലും അടിത്തട്ട് പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പരിസ്ഥിതി വിദഗ്ധനായിരുന്നു പ്രഫ.ഗാഡ്ഗിലെന്ന് യോഗം അനുസ്മരിച്ചു.പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക…

ഗോത്രജനതയുടെ വിദ്യാഭ്യാസ ഉത്കണ്ഠതകൾ: സംവാദം

കണിയാമ്പറ്റ : കണിയാമ്പറ്റ ഗോൾഡൻ ജൂബിലി (കെ.ജി.എഫ് 2026) ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവ ഹയർ സെക്കണ്ടറി സ്കൂളും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡി പി.ഒ…

ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം 10ന്ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു

സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11…

കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി കഞ്ചാവ്…

അക്ഷര വെളിച്ചം തേടി യാഹൂട്ടിയും കുഞ്ഞിപ്പാത്തുവും

കൽപറ്റ:75-ാം വയസില്‍ അക്ഷര വെളിച്ചം തേടി ദമ്പതികളായ യാഹൂട്ടിയും കുഞ്ഞിപ്പാത്തുവും. ജില്ലാ സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സാക്ഷരത ക്ലാസിലേക്ക് മുട്ടില്‍ സ്വദേശി യാഹൂട്ടി ഭാര്യ കുഞ്ഞിപ്പാത്തുവിന്റെ കൈപിടിച്ചാണ് എത്തിയത്. 75-ാം…

എം.സി.എഫ് പബ്ലിക് സ്കൂളിൽ ‘ടെക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഡാപ്റ്റിന്റെ (Edapt) സി.ഇ.ഒയും പ്രശസ്ത യൂട്യൂബറുമായ…

സ്വർണക്കപ്പ് പ്രയാണ ജാഥയ്ക്ക് സ്വീകരണം നൽകി

കൽപറ്റ:സംസ്ഥാന സ്കൂൾ കലോത്സവം സ്വർണക്കപ്പ് പ്രയാണ ജാഥയ്ക്ക് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. കാസർകോട് നിന്ന് ആരംഭിച്ച ജാഥ ഇന്നലെ വൈകിട്ടോടെയാണ് മുട്ടിലിൽ എത്തിയത്. ജനപ്രതിനിധകൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, വിദ്യാർഥികൾ ഉൾപ്പെട്ട ജനാവലി ശബ്ദഘോഷങ്ങളുടെയും…

കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ അനുസ്മരിച്ചു

കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്ററുടെ ചരമദിനത്തില്‍ ഡിസി സിയില്‍ അനുസ്മരണ പരിപാടി നടത്തി. പ്രസിഡന്റ് ടി ജെ ഐസക് ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശിയായിരുന്നു രാമചന്ദ്രന്‍മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു.…

ഡബ്ലിയു ഓ എച്ച് എസ് എസ് ഗ്ലോബൽ അലൂംനി മീറ്റ്, പൂർവ്വ വിദ്യാർത്ഥി യോഗം വ്യാഴാഴ്ച.

പിണങ്ങോട്: വയനാട് ജില്ലയിലെ ഒന്നാം നിര സ്കൂളുകളിൽ ഒന്നായ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് കർമ്മപഥത്തിൽ 46 വർഷം പൂർത്തിയാവുകയാണ്. പഠന മികവിന്റെയും വിജയശതമാനത്തിന്റെ കാര്യത്തിലും കലാ കായിക ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങളിലും മികവോടെ മുന്നേറുന്ന സ്കൂളിൽ വിദ്യ…

ജനപ്രതിനിധി സംഘം പുനരധിവാസ പദ്ധതി പ്രദേശം സന്ദര്‍ശിച്ചുപ്രവര്‍ത്തന പുരോഗതി വിലയിരുത്തി

കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന പുനരധിവാസ പദ്ധതി പ്രദേശം ജനപ്രതിനിധികളുടെ സംഘം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. ജനങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായ അടിത്തറയില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഫെബ്രുവരിയില്‍ തന്നെ കൈമറുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതിനിധി…