മുണ്ടക്കൈ – ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടമെന്ന നിലയിൽ വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം…
ടി.വി. രവീന്ദ്രനു വയനാട് സൗഹൃദക്കൂട്ടായ്മയുടെ ആദരം ആറിന്
കല്‍പ്പറ്റ: മാതൃഭൂമി വയനാട് ബ്യൂറോ മുന്‍ ചീഫും 18 വര്‍ഷമായി കൈനാട്ടി പദ്മപ്രഭ പൊതുഗ്രന്ഥാലയം പ്രസിഡന്റുമായ ടി.വി. രവീന്ദ്രനെ വയനാട് സൗഹൃദക്കൂട്ടായ്മ ആദരിക്കുന്നു. ആറിന് വൈകുന്നേരം നാലിന് എസ്കെഎംജെ ഹൈസ്കൂള്‍ ജൂബിലി ഹാളിലാണ് പരിപാടി. എം.എന്‍. കാരശേരി, എം.വി. ശ്രേയാംസ്കുമാര്‍, ഒ.കെ.…
കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു?: മുഖ്യമന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിൽ വേഗത പോരെന്നും വൻ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ശബരിമലയിൽ നഷ്ടപ്പെട്ട…
സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും
കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു…
കുടുംബത്തോടൊപ്പം കടലിൽ കുളിക്കാനിറങ്ങി; യുവാവ് തിരയിൽപ്പെട്ട് മരിച്ചു; ഭാര്യയും മകനും രക്ഷപ്പെട്ടു
തിരുവനന്തപുരം: കുടുംബത്തോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ഭാര്യയും പത്ത് വയസുള്ള മകനും രക്ഷപ്പെട്ടു. വലിയതുറ വേളാങ്കണ്ണി ജങ്ഷനു സമീപം പുതുവൽ പുരയിടം വലിയവിളാകത്ത് ടിസി 71/527ൽ സി അനീഷ് ജോസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ട്…
കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത് : കാന്തപുരം
കാസർകോട്: കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുതെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ല. ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ടില്ല. കേരളം ഭരിക്കുന്നവരും രാജ്യം ഭരിക്കുന്നവരും…
സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു
കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം…
‘വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം’; മേയര്‍ വിവി രാജേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ബിജെപി സംസ്ഥാന നേതൃത്വത്തിനും അനുമോദനം
ന്യൂഡല്‍ഹി: തിരുവനന്തപുരം കോര്പ്പറേഷന് മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്പ്പറേഷന് ഭരണം പിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ്…
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്നതില് തെറ്റില്ല; ശിവഗിരി മഠാധിപതി
തിരുവനന്തപുരം:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്നതില് യാതൊരു തെറ്റുമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരു നിത്യചൈതന്യ യതി അത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ആ നിര്‍ദേശത്തെയാണ് ഇന്നും ശിവഗിരി മഠം പിന്തുടരുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി…
കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ‘പാട്രിയറ്റ്’ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി; വൈറലായി വിഡിയോ
പതിനേഴ് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്ന ഓളവും ചെറുതല്ല. ഇപ്പോഴിതാ പാട്രിയറ്റ് സെറ്റിൽ പുതുവത്സരം ആഘോഷിക്കുകയാണ് മമ്മൂട്ടിയും അണിയറപ്രവർത്തകരും.…
