നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുമ്പോള്‍ വീണത് കരുതിക്കൂട്ടിയല്ല; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാല്‍ നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എട്ടു ലക്ഷം രൂപയാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്ടായ അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാന്‍ കഴിയില്ലെന്ന്…

വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നു; മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കുഞ്ഞ് വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു.…

വയനാട് ടൗണ്‍ഷിപ്പ്: എസ്എഎസ്സിഐസഹായ ഘടകങ്ങള്‍ക്ക് 99.40 കോടിയുടെ ഭരണാനുമതി

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്മെന്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ എസ്എഎസ്സിഐ(സ്പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്)സഹായ ഘടകങ്ങള്‍ക്ക് 99,40,93,279 രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. റോഡ്…

ബത്തേരിയിൽ എൻ.സി.സി കേഡറ്റുകൾ റാലി നടത്തി

ബത്തേരി: ലഹരി വിമുക്ത നവകേരളം ലക്ഷ്യമിട്ട് ബത്തേരിയിൽ എൻ.സി.സി കേഡറ്റുകളുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 5 കേരള ബറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയിലെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന 5 കേരള ബറ്റാലിയൻ,…

എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.

മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളുടെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മീനങ്ങാടി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം.വിപിൻ ബാൽ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാ വിജയൻ ഉദ്ഘാടനം…

രണ്ടുവർഷമായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന വീടിന് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടിൽ വെളിച്ചം എത്തിച്ചു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പതിനെട്ടാം വാർഡിലെ മത്തായി (റെജി) കൊല്ലികുടിയിൽ എന്ന ആളുടെ വീടിന് രണ്ട് വർഷമുൻപ് പഞ്ചായത്ത് അനുവദിച്ച് കിട്ടി വീടുപണി കഴിഞ്ഞു എങ്കിലും ഇതുവരെയും വൈദ്യുതി കണക്ഷൻ ലഭ്യമായിരുന്നില്ല. തുടർന്ന്പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടപ്പോൾ പാടിച്ചിറ…

കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം

ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ…

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൽപറ്റ : സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ പ്രൊബേഷൻ ഓഫിസിന്റെയും നേതൃത്വത്തിൽ പ്രൊബേഷൻ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശിൽപശാലയിൽ “ലഹരിയുടെ ലോകവും തകരുന്ന സ്വപ്നങ്ങളും, രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ ” എന്ന വിഷയത്തിൽ വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ…

ആറാം വർഷവും കൊയ്ത്തുത്സവം വിപുലമായി ആഘോഷിച്ചു നീലഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും

ഞാറു നടീലും കൊയ്ത്തും നീലഗിരിയിൽ കഴിഞ്ഞ 6 വർഷമായി തുടരുന്ന ഒരു നന്മയാണ്. വിപുലമായ നെൽ കൃഷി, പൂക്കളും വിവിധ ഇനം പഴവർഗങ്ങൾ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഓരോ വർഷവും കൃഷി ചെയ്യുന്നു. ചുരുങ്ങിയത് പതിനായിരം കിലോ…

കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ സാരഥികൾ ചുമതലയേറ്റു . തുടർന്നുള്ള ജനറൽ ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു : അടുത്ത ഒരു വർഷത്തേക്കുള്ള വാർഷിക പ്രവർത്തനങ്ങളുടെ രൂപരേഖ…