കൽപറ്റ : സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ പ്രൊബേഷൻ ഓഫിസിന്റെയും നേതൃത്വത്തിൽ പ്രൊബേഷൻ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ശിൽപശാലയിൽ “ലഹരിയുടെ ലോകവും തകരുന്ന സ്വപ്നങ്ങളും, രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ ” എന്ന വിഷയത്തിൽ വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഇ. കെ.ബാബു മൃദുൽ, സിവിൽ എക്സൈസ് ഓഫിസർ അഭിലാഷ് ഗോപി, സിവിൽ എക്സൈസ് ഓഫിസർ വി.പി.വജീഷ് മുതലായവർ എക്സൈസ് വകുപ്പിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. ജില്ലയിലെ എല്ലാ വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിന് വയനാട് സാമൂഹിക നീതി വകുപ്പ് ഓഫിസർ എസ്.ഗിഫ്റ്റ്സൺ രാജ് നേതൃത്വം നൽകി
