Author: admin

‘ഈ ഓണത്തിന് എല്ലാവരും സന്തോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്, തന്നിരിക്കുന്ന തുക മുഴുവൻ ചിലവാക്കണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ഓണത്തിന് എല്ലാവരും സന്ദോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിരിക്കുന്ന തുക മുഴുവൻ ചിലവാക്കണം. ഈ പണം മാർക്കറ്റിൽ…

പോക്സോ ; പ്രതിക്ക് തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മാനന്തവാടി കല്ലിയോട്ടുകുന്ന് കലപ്പെട്ടി വീട്ടിൽ എം.രാജ(59)നെയാണ് 13 വർഷത്തെ തടവിനും 120000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.ആർ സുനിൽ കുമാർ ശിക്ഷിച്ചത്.…

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു

കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു.…

ഓണം വാരാഘോഷം: വര്‍ണ്ണാഭമായി വിളംബര ജാഥ

വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വര്‍ണ്ണാഭമായി. കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി,…

ഓണം ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം: മന്ത്രി ടി സിദ്ദീഖ്

ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സര്‍വതല സ്പര്‍ശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികള്‍ക്കാണ് ജില്ല നേതൃത്വം നല്‍കുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വര്‍ദ്ധനവ് ശക്തമായി നിയന്ത്രിക്കാന്‍…

‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്‌കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ…

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 24നും ഇടയില്‍ കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,278.7 മില്ലിമീറ്റര്‍…

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ന്യൂഡല്‍ഹി : പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന് ഒരു നഷ്ടവുമുണ്ടാകില്ല. കേരളത്തിലെ വികസനത്തില്‍ ഒരു വീഴ്ചയോ, വേഗതക്കുറവോ ഉണ്ടാകാന്‍ പാടില്ലെന്നാണ് ബിജെപിയുടെ നിലപാട്.…

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്: ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസില്‍ ഭര്‍ത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു വെച്ച് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നീട് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സുഹൃത്താണ് ഇത്തരം ദൃശ്യങ്ങള്‍…

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി,…