Author: admin

പുല്‍പ്പള്ളിയില്‍ വീടിനുള്ളില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളവള്ളി പാറക്കവല കഞ്ഞിക്കുഴിയില്‍കലേഷിന്റേയും ലതികയുടേയും മകന്‍ അഭിലാഷ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ്…

യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് പരാതി

മാനന്തവാടി: മാനന്തവാടി പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിന്റെ ഭാര്യ അഫ്‌സില (27) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.ഇന്നലെ ഉച്ചയ്ക്കാണ് എടവക വീട്ടിച്ചാലിലെ വാടകവീട്ടിനുള്ളില്‍ അഫ്‌സിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ…

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,320 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും കൂടും. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതും ഇറാന്‍-…

തിരിച്ചുകയറി രൂപ, 16 പൈസയുടെ നേട്ടം; എണ്ണവിലയില്‍ ഇടിവ്, സെന്‍സെക്‌സില്‍ ചാഞ്ചാട്ടം

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് 16 പൈസയുടെ നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 95.03 പോയിന്റിലേക്കാണ് രൂപ തിരിച്ചുകയറിയത്. ആഗോള വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് രൂപയ്ക്ക് തുണയായത്. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ആശങ്കയ്ക്ക്…

‘ആ മണ്ടത്തരം ഞങ്ങള്‍ ചെയ്യണോ?, നിങ്ങള്‍ വരുത്തിവെച്ച കടം വീട്ടേണ്ടേ’യെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്, അനുമതി നിഷേധിച്ചു

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പതിനാറാം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിലെ കെഎന്‍ ബാലഗോപാലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ വിലയില്‍ അധിക നികുതി കുറയ്ക്കണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇളവ് നല്‍കാനുള്ള…

വയനാട് മെഡിക്കൽ കോളേജ്: വിവാദങ്ങളല്ല, പരിഹാരമാണ് ആവശ്യം — എസ്‌ഡിപിഐ

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പുതിയ ചർച്ചകൾ അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുന്നതാണെന്നും, വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ആരോഗ്യപരമായ പരിമിതികൾക്ക് അത് യാതൊരു പരിഹാരവും നൽകില്ലെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച്…

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവം നടത്തി

വെള്ളമുണ്ട.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവം നടത്തി.നല്ലൂർ നാട് ഗവയുപി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ലതിക എ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കമർ ലൈല പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പിടി എ…

ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന:യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കാവുമന്ദം: കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇസ്‌പെക്ടർ ജി. ജിഷ്ണുവും സംഘവും ഡ്രൈഡേയോടനുബന്ധിച്ച് കാവുമന്ദം പൊയിൽ ഉന്നതി ഭാഗത്ത് നടത്തിയ റെയിഡിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 11.5 ലിറ്റർ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.കാവുമന്ദം പൊയിൽ ഉന്നതി സ്വദേശി കുനിയിൽ വീട്ടിൽ അനുമോൻ…

വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് ‘ബാധ്യത’, അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന്…

ചരിത്രമെഴുതാന്‍ കണ്ണൂരുകാരന്‍; ഖത്തര്‍ ലോകകപ്പ് ടീമില്‍ മലയാളി പന്തുതട്ടും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കേരളത്തില്‍ നിന്ന് ഖത്തര്‍ ടീമിനും ആരാധകര്‍ ഉണ്ടാവും. കാരണമെന്ത് എന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരം മാത്രം. മലയാളി താരമായ തഹ്‌സീന്‍ മുഹമ്മദ്. ഒരു മലയാളി താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം കാണാന്‍ കാത്തിരിക്കുകയാണ് കേരളം. അമേരിക്കന്‍…