മാനന്തവാടി: മാനന്തവാടിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് സിഎം പി യില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും സ്വീകരണവും നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇഎസ്‌ഐ വില്ലേജുകളുടെ നിര്‍ണ്ണയം മലയോര മേഖലയില്‍ സൃഷ്ടിച്ച ആശങ്ക അകറ്റണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കൃഷി നഷ്ടം വരുന്ന പ്രദേശങ്ങളില്‍ ഫെന്‍സിങ് പ്രവര്‍ത്തികള്‍ പുനരാരംഭിക്കണം എന്നും ടൂറിസം മേഖല ശക്തിപ്പെടുത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു ജില്ലാ സെക്രട്ടറി ടി.കെ ഭൂപേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജവഹര്‍ അധ്യക്ഷത വഹിച്ചു. പി.വി വേണുഗോപാലന്‍, കെ.ബി ഇബ്രാഹിം ശ്രീധരന്‍ അമ്മാനി, നിധിന്‍ തോമസ്, എം.എം അനീഷ്. എന്നിവര്‍ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *